ദുബായ്: പ്രവാസിയെ തടവിലാക്കി അയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ച മറ്റൊരു പ്രവാസിയെ ദുബായി പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയക്കാരനായ യുവാവ് മറ്റൊരു യുവാവിനെ തടങ്കലിലാക്കി കെട്ടിയിട്ട ശേഷമാണ് തട്ടിപ്പിന് ശ്രമിച്ചത്. ബന്ധിയാക്കിയ യുവാവിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് കറന്‍സി എക്സ്ചേഞ്ച് വഴി 11,000 ദിര്‍ഹം തട്ടാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവത്തില്‍ പിടിയിലായ പ്രതിയെ മൂന്ന് മാസം തടവ് ശിക്ഷയ്ക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. തടവ് ശിക്ഷയ്ക്ക് ശേഷം ഇയാളെ തിരിച്ചയക്കുകയും ചെയ്യും. മറ്റുള്ളവരുടെയും ഔദ്യോഗിക രേഖകള്‍ ഉപയോഗിച്ച് പ്രതി തട്ടിപ്പ് നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായി.
also read: ഭര്‍ത്താവ് മരിച്ച പ്രവാസി ജോലിക്കാരിയെ വീട്ടിലേക്ക് ക്ഷണിച്ച് ദുബയ് യുവാവ്
നൈജീരിയക്കാരനായ മറ്റൊരു യുവാവിന്റെ ദുബായ് തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചായിരുന്നു ഇയാള്‍ തട്ടിപ്പിന് ശ്രമിച്ചത്. എക്സ്ചേഞ്ചില്‍ നിന്നും പണം തട്ടുന്നതിനായി ബന്ധിയാക്കിയ യുവാവിന്റെ രേഖകള്‍ ഉപയോഗിച്ച് പ്രതി ഫോം പൂരിപ്പിച്ചു. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയാണ് തട്ടിപ്പുകാരന് വിനയായത്.
ഈ സമയം എക്സ്ചേഞ്ചില്‍ ജോലി ഉണ്ടായിരുന്ന ഇന്ത്യക്കാരനാണ് ഇയാളെ കൈയോടെ പിടികൂടിയത്.
Post Your Comments