Latest NewsKeralaNews

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് കുമ്മനം രാജശേഖരന്‍ പറയുന്നതിങ്ങനെ

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിഷ്പക്ഷ രാഷ്ട്രീയം വിധി നിര്‍ണ്ണയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നിഷ്പക്ഷ രാഷ്ട്രീയം എന്നത് അരാഷ്ട്രീയമല്ല, ഭരണത്തിന്റെ ശരിയായ വിലയിരുത്തലാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അഴിമതിയിലും ജനദ്രോഹ നടപടികളിലും മുങ്ങിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കിയത് സി.പി.എം അല്ല. ജനങ്ങളുടെ നിഷ്പക്ഷ നിരീക്ഷണമാണ്. ഈ സാധ്യത തിരിച്ചറിഞ്ഞ സി.പി.എം എല്ലാം ശരിയാക്കാമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയാണ് അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരത്തിലേറിയ പിണറായി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും വിസ്മരിച്ചു.

എല്‍.ഡി.എഫ് അധികാരത്തിലെത്തിയ ശേഷം പ്രതിസന്ധി വര്‍ധിക്കുകയല്ലാതെ ഒന്നിനും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇടത് ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. സംസ്ഥാനം കടക്കെണിയില്‍ നിന്നും കടക്കെണിയിലേക്ക് കൂപ്പുകുത്തുന്നു. എല്ലാ പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കുകയോ നിര്‍ത്തി വയ്ക്കുകയോ ചെയ്യേണ്ടി വരുന്നു. നിത്യനിദാന ചെലവുകള്‍ക്ക് പോലും വായ്പയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കാര്‍ഷിക – വ്യാവസായിക മേഖലയില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചു. തൊഴില്‍ രാഹിത്യത്തിന്റെ സൂചിക ഉയരത്തിലേക്ക് കുതിക്കുന്നു.

ഇടതുപക്ഷ ഗവണ്‍മെന്റിനെ നയിക്കുന്ന സി.പി.എം ഇല്ലാതാക്കുന്നത് രാഷ്ട്രീയ പ്രതിയോഗികളെയാണ്, ദാരിദ്രത്തെയോ, തൊഴിലില്ലായ്മയെയോ അല്ല. കൊലപാതകങ്ങളുടേയും സ്ത്രീപീഡനങ്ങളുടേയും നിരക്കില്‍ മാത്രമേ പുരോഗതിയുള്ളു. തൊഴില്‍ രാഹിത്യവും പ്രതിശീര്‍ഷ വരുമാനത്തില്‍ സംഭവിച്ച ശോഷണവും, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനയും കാര്‍ഷികമേഖലയിലെ വിലത്തകര്‍ച്ചയും ജനങ്ങളുടെ കുടുംബ ബജറ്റിനെ താറുമാറാക്കിയിരിക്കുന്നു. കേരളത്തിന്റെ ഈ വര്‍ത്തമാനകാല സാഹചര്യം തിരിച്ചറിയുന്നവരാണ് നിഷ്പക്ഷ രാഷ്ട്രീയം പുലര്‍ത്തുന്നവര്‍. അവരായിരിക്കും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണ്ണയിക്കുക – കുമ്മനം പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button