Latest NewsLife StyleHealth & Fitness

ഈ ലക്ഷണങ്ങൾ ഉണ്ടോ എങ്കിൽ സൂക്ഷിക്കുക ; നിങ്ങളുടെ കരൾ അപകടത്തിലാണ്

ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് കരൾ.  വിഷകരമായ വസ്‌തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകള്‍ ഭേദമാക്കുക എന്നീ ധര്മങ്ങളാണ് കരൾ നിർവഹിക്കുന്നത്. ഇവയ്ക്ക് എന്തേലും താള പിഴകൾ വന്നാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കായിരിക്കും നമ്മെ കൊണ്ടെത്തിക്കുക. മരണം വരെ സംഭവിക്കാനും ഇത് കാരണമാകുന്നു. അതിനാൽ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ നേരത്തെ മനസിലാക്കി ചികിത്സ നേടിയാൽ ആരോഗ്യം വീണ്ടെടുക്കാൻ ആകും.

സുപ്രധാനമായ അഞ്ചു ലക്ഷണങ്ങൾ ചുവടെ ചേർക്കുന്നു ;

  • ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറുന്നത് കരളിന്‍റെ അനാരോഗ്യം മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തം എന്ന അസുഖത്തിന്റെ പ്രധാന ലക്ഷണമാണ്. പരിധിയില്‍ അധികം ബിലിറൂബിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതാണ് കാരണം. ക്യാന്‍സര്‍, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ കരളിൽ ഉണ്ടാകുമ്പോഴും ഇത്തരം പ്രശ്നങ്ങൾ കാണുന്നു.
  • കരളിന്‍റെ പ്രവര്‍ത്തനം തകരാറിലാകുമ്പോൾ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടും. മൂത്രത്തിന്‍റെ നിറവ്യത്യാസമാണ് ഇതിന്റെ സൂചന നൽകുന്നത്. മൂത്രം കടുംനിറത്തിലായിരിക്കും. ചിലപ്പോള്‍ കടും ചുവപ്പ് നിറത്തിലും കാണപ്പെടും. ഇതൊക്കെ മഞ്ഞപ്പിത്തത്തിന്റെയോ കരള്‍രോഗത്തിന്റെയോ ലക്ഷണമായി കരുതുക.
  • ശരീരത്ത് ഉടനീളം ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കിൽ കരളിന് അസുഖം ബാധിച്ചിട്ടുണ്ടെന്ന് മനസിലാക്കുക
  • ചെറിയ മുറിവ് ഉണ്ടാകുമ്പോള്‍ നിലയ്‌ക്കാതെ രക്തം വരുന്നത് കരള്‍രോഗം മൂലമാണ്. കാരണം രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചില പ്രോട്ടീനുകള്‍ കരള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ പ്രക്രിയ തടസപ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
  • ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന തടിപ്പും, നീര്‍ക്കെട്ടും കരള്‍രോഗ ലക്ഷണമാണ്. വയര്‍, കാല്‍ എന്നിവിടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതു നീര്‍ക്കെട്ട് ഉണ്ടാകുവാൻ കാരണമാകുന്നു.

ALSO READ ;വൃക്ക രോഗം : ശരീരത്തില്‍ കാണുന്ന ഈ ലക്ഷണങ്ങള്‍ അവഗണിയ്ക്കരുത്

shortlink

Related Articles

Post Your Comments

Related Articles


Back to top button