ബെയ്ജിംഗ് : ബ്രേക്ക് പോയ ബെന്‍സ് കാര്‍ ഒരു മണിക്കൂര്‍ കൊണ്ട് പൊഞ്ഞത് 120 കിലോമീറ്റര്‍. ചൈനയില്‍ നിന്നു വന്ന ഈ വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ബ്രേക്കുപോയ ബെന്‍സ് 120 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചത് 100 കിലോമീറ്ററാണ്. ചൈനയിലെ ഹെനന്‍ പ്രാവശ്യയിലാണ് സംഭവം. ടോള്‍ ബൂത്തിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
ക്രൂസ് കണ്ട്രോളിലായിരുന്ന വാഹനം മാനുവലാക്കാന്‍ ശ്രമിച്ചപ്പോഴാണ് കുഴപ്പം മനസിലാക്കിയത്. സാധാരണയായി ബ്രേക്കില്‍ കാല് അമര്‍ത്തിയാല്‍ ക്രൂസ് കണ്ട്രോള് ഓഫ് ആകുന്നതാണ് എന്നാല്‍ ബ്രേക്കു പോയതിനെ തുടര്‍ന്ന് അത് സാധിച്ചില്ല, തുടര്‍ന്നാണ് 120 കിലോമീറ്റര്‍ വേഗത്തില്‍ തന്നെ ഏകദേശം 100 കിലോമീറ്ററോളം കാര്‍ സഞ്ചരിച്ചത്. ബ്രേക്കു പോയെന്ന് അറിഞ്ഞതോടെ ഡ്രൈവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് വാഹനത്തിന് സുഗമാമായി കടന്നുപോകാന്‍ വഴിയൊരുക്കി. ഇതുകൊണ്ടാണ് അപകടം കൂടാതെ 100 കിലോമീറ്റര്‍ കാര്‍ ഓടിക്കാന്‍ സാധിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് ബെന്‍സ് സര്‍വീസ് സെന്ററിലെ ആളുകള്‍ ഏകദേശം ഒരു മണിക്കൂറില്‍ അധികം പരിശ്രമിച്ചതിന് ശേഷമാണ് കാര്‍ നിര്‍ത്തിയത്. വാഹനത്തിന്റെ ഡ്രൈവറുടെ മനസാന്നിധ്യവും പൊലീസിന്റെ സഹായവുമാണ് അപകടം ഒഴിവാക്കിയത്.
Post Your Comments