
ന്യൂഡൽഹി: തോക്ക് ചൂണ്ടി സെൽഫി എടുക്കാവെ 23കാരന് തലയിൽ വെടിയേറ്റ് മരിച്ചു.രോഹിണിയിലെ വിജയ് വിഹാറിലാണ് സംഭവം. രാജാസ്ഥൻ സ്വദേശിയായ വിജയ് ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ അമ്മാവനൊപ്പം ഡൽഹിയിലെ രോഹിണിയിലായിരുന്നു താമസിച്ചിരുന്നത്.വിജയും കൂട്ടുകാരും റൂമിൽ ഇരിക്കുന്നതിനിടെയാണ് വെടിയൊച്ച കേട്ടത്.
also read:ഒടുവില്‍ യുവാവിന് ദാരുണാന്ത്യം : നാടിനെ നടുക്കിയ സംഭവമിങ്ങനെ
വീട്ടുകാർ എത്തിയപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ ഓടി രക്ഷപ്പെട്ടിരുന്നു. സംഭവം കൊലപാതകമാണെന്നാണ് വീട്ടുകാരുടെ വാദം . എന്നാൽ തോക്ക് ചൂണ്ടി സെൽഫി എടുക്കുന്നതിനിടെ വെടി പൊട്ടിയാണ് മരണം സംഭിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ഇത് ഉറപ്പിക്കാൻ തക്ക ഫോട്ടോകളും വിജയ്‌യുടെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments