Latest NewsKeralaNews

മരണം കവര്‍ന്നെടുത്തത് ഇന്നലെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ഷിബുവിന്റെ പ്രതീക്ഷകളെ

കൊല്ലം: ചാത്തന്നൂരില്‍ ഇന്നലെയുണ്ടായ അപകടത്തില്‍ മൂന്ന്‌പേര്‍ മരിച്ചത് ഒടു നടുക്കത്തോടെ തന്നെയാണ് എല്ലാവരും കേട്ടത്. എന്നാല്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയുമാണ് അവിടെ അവസാനിക്കുന്നതെന്ന് ഒരും ാലോചിച്ചിട്ടുണ്ടാവില്ല. അമിതവേഗത്തില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചതിനെ തുടര്‍ന്നാണ് ഷിബു (40) ഭാര്യ സിജി (34) മകന്‍ ആദിത്യന്‍ (11) എന്നിവര്‍ മരിച്ചത്. ഇളയ കുട്ടി ആദിഷ് പരുക്കുകളോടെ രക്ഷപെടുകയായിരുന്നു.

Also Read : ഹൃദയം പൊട്ടുന്ന വേദനയോടെ ഏഴ് മക്കളെ നഷ്ടപ്പെട്ട അമ്മ പറയുന്നത് ആരുടേയും കരളലിയിക്കുന്നത്

ഷിബു ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത് ഇന്നലെ പുലര്‍ച്ചെയായിരുന്നു. രാവിലെ തന്നെ സഹോദരിയേയും കുടുംബത്തേയും കാണാനുള്ള യാത്രയ്ക്കിടെയാണ് ഷിബുവിനേയും കുടുംബത്തേയും മരണം കവര്‍ന്നത്.
ഷിബു റാസല്‍ഖൈമയില്‍ നിന്ന് നാട്ടിലെത്തി ആദിച്ചനെല്ലൂരില്‍ താമസിക്കുന്ന സഹോദരിയെ കാണാന്‍ പോകുന്ന വഴിക്ക് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.

ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജങ്ഷനില്‍ വച്ച് ഷിബുവും കുടുംബവും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് കാത്തുനില്‍ക്കുകയായിരുന്നു മൂത്ത മകനേയും യാത്രയില്‍ ഒപ്പം കൂട്ടുകയായിരുന്നു. കൊട്ടിയത്തെ കിംസ് ആശുപത്രിയില്‍ വച്ചാണ് സിജിയും ആദിത്യനും മരിച്ചത്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് ഷിബു മരിച്ചത്. നാട്ടുകാര്‍്ക്ക് ആര്‍ക്കും ഇപ്പോഴും ഇതിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. വളരെ പ്രതീക്ഷയോടെ നാട്ടിലെത്തിയ ഷിബുവിന്റെ പ്രതീക്ഷകളെ മരണം കാറ്റില്‍ പറത്തുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button