Latest NewsKeralaNews

വേളാങ്കണ്ണിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: വേളാങ്കണ്ണിയിലുണ്ടായ അകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, ആറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്.

മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരിക്കേറ്റ ഭഗവത്,തരണി എന്നിവരെ നാഗപട്ടണത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടര മണിയോടെയായിരുന്നു അപകടം. കാറില്‍ അഞ്ചു പേരാണുണ്ടായിരുന്നത്. വേളാങ്കണ്ണിയിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം കാരക്കലിലെ ഒരു ക്ഷേത്രത്തിലേക്ക് പോകവെയായിരുന്നു അപകടം.

Also Read: ഒമാനിൽ വയറു വേദനയെ തുടർന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button