Latest NewsKeralaNews

നിഷയുടെ അപകീർത്തികരമായ പരാമർശത്തിൽ ഷോൺ ജോർജ് നിയമനടപടികളുമായി മുന്നോട്ട്

കോട്ടയം: നിഷ ജോസ് കെ മാണി പുസ്തകത്തിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെതിരെ പി.സി ജോര്‍ജിന്‍റെ മകനും കേരള യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഷോണ്‍ ജോര്‍ജ് നിയമനടപടികളുമായി മുന്നോട്ട്. ഡി.ജി.പിക്കും കോട്ടയം എസ്.പിക്കും ഇതുമായി ബന്ധപ്പെട്ട് ഷോൺ പരാതി നൽകി.

Read Also: ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കണം; ഇവ അമിതഭാരത്തിനു ഇടവരുത്തും

പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വ്യക്തി താനാണോ, അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയാണോ എന്ന് നിഷ വ്യക്തമാക്കണമെന്നും, സോഷ്യല്‍ മീഡിയയിലും മറ്റും തന്നെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഷോൺ പരാതി നൽകിയിരിക്കുന്നത്. ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകന്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു തന്റെ പുസ്‌തകത്തിലൂടെ നിഷയുടെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button