Latest NewsNewsGulf

VIDEO: സൗദി രാജകുമാരന്‍ ആത്മഹത്യ ചെയ്തതോ? വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ലണ്ടന്‍•അടുത്തിടെ അന്തരിച്ച സൗദി രാജകുമാരന്‍ ബന്ദര്‍ ബിന്‍ അബ്ദുള്‍ അസീസ്‌ അല്‍ സൗദ് ജീവനോടുക്കിയതോ? സൗദി രാജകുമാരന്‍ ലണ്ടന്‍ വിമാനത്താവളത്തിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടിമരിക്കുന്ന രംഗം എന്നവകാശപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.

മൈക്രോഫോണ്‍ ന്യൂസ് ഏജന്‍സി (എം.എച്ച്.എ) യാണ് രാജകുമാരന്‍ ലണ്ടന്‍ വിമാനത്താവളത്തില്‍ വച്ച് ചാടിമരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

ലണ്ടനില്‍ നിന്നും സൗദിയിലേക്ക് നാടുകടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് രാജകുമാരന്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജകുമാരനോട് മടങ്ങി വരന്‍ സൗദി അറേബ്യ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം രാജകുമാരന്‍ നിരസിക്കുകയായിരുന്നു.

രാജകുമാരന്‍ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടിയത് കണ്ട്‌ വിമാനത്താവള സുരക്ഷാ ജീവനക്കാര്‍ ഞെട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.

52 കാരനായ രാജകുമാരന്‍ മാര്‍ച്ച്‌ 12 തിങ്കളാഴ്ച അന്തരിച്ചു എന്നാണ് സൗദി രാജകീയ കോടതി അറിയിച്ചത്. പരേതന്റെ മയ്യത്ത് സമസ്കാരം ചൊവ്വാഴ്ച അസര്‍ നമസ്കാരത്തിന് ശേഷം മക്കയിലെ ഗ്രാന്‍ഡ്‌ മോസ്കില്‍ നടക്കുമെന്ന് സൗദി പ്രസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1965 ല്‍ ജനിച്ച ബന്ദര്‍ രാജകുമാരന്‍ ഒരു ബിസിനസുകാരനും നിരവധി സ്ഥാപനങ്ങളില്‍ ഉന്നത പദവി വഹിച്ച വ്യക്തിയുമാണ്.

സൗദി രാജാവിന്റെ ഉപദേശകനായ ഖാലിദ് അൽ ഫൈസൽ ബിൻ അബ്ദുളസീസിന്റെ ഏറ്റവും മൂത്ത മകനാണ് ബന്ദർ ബിൻ ഖാലിദ്. കടുത്ത യാഥാസ്തിക ഭരണവ്യവസ്ഥയുള്ള സൗദി അറേബ്യയിൽ ഉദാരമായ നിലപാടുകളുടെ പേരിൽ ഏറെ ശ്രദ്ധ നേടിയ വ്യക്തികൂടിയാണ് ബന്ദർ ബിൻ ഖാലിദ്. പുരോ​ഗമനപരമായ നിലപാടുള്ള അൽ വതൻ എന്ന പത്രത്തിന്റെ ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. പ്രസിദ്ധീകരണ സ്ഥാപനമായ അസ്സീർ ഫൗണ്ടേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാനായും രാജകുമാരൻ പ്രവർത്തിച്ചിരുന്നു.

നിരവധി മേഖലകളില്‍ അനുബന്ധ കമ്പനികളുള്ള ഹോള്‍ഡിംഗ് കമ്പനിയായ ഇന്‍വെസ്റ്റ്‌മെന്റ് എന്റര്‍പ്രൈസസിന്റെ ചെയമാനുമായിരുന്നു ബന്ദര്‍ ബിന്‍ ഖാലിദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button