KeralaLatest NewsNews

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി : മതം മാറ്റത്തിന് പിന്നില്‍ കൊല്ലം സ്വദേശിനി

 

കാസര്‍ഗോഡ് : മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തിയതായി പരാതി. ഇതുമായി ബന്ധപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു. ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ ബേക്കല്‍ പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബേക്കല്‍ പള്ളിക്കര ചന്ദ്രപുരത്തെ യോഗേഷിനെ (32)യാണ് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയതെന്ന് പിതാവ് ഉപേന്ദ്രന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ആറു വര്‍ഷത്തോളമായി കപ്പലില്‍ ജോലി ചെയ്തുവരുന്ന യോഗേഷ് മൂന്നു വര്‍ഷത്തോളമായി ഹോങ്കോങ് ആസ്ഥാനമായുള്ള വാലം ഷിപ്പിംഗ് കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്. ഇക്കഴിഞ്ഞ 2017 ഒക്ടോബറില്‍ കപ്പലില്‍ നിന്നിറങ്ങിയ ശേഷം യോഗേഷ് വീട്ടിലെത്തിയില്ലെന്നാണ് പിതാവ് പറയുന്നത്. കപ്പലിറങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് വരെ ഭാര്യയോടും വീട്ടുകാരോടും ഫോണില്‍ സംസാരിക്കുകയും വീട്ടിലേക്ക് പണമയക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷം മകനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുന്നതിനിടെ അന്വേഷണം നടത്തുകയും ഇതിനിടയില്‍ യോഗേഷിന്റെ ഭാര്യ ശ്വേതയുടെ മൊബൈലിലേക്ക് കൊല്ലം ആറ്റിങ്ങല്‍ സ്വദേശിനിയും മുംബൈയില്‍ താമസക്കാരിയുമായ അഞ്ജു പിള്ളയുടെ ഫോട്ടോയും മറ്റും ലഭിക്കുകയുമായിരുന്നു. അഞ്ജു പിള്ളയ്‌ക്കൊപ്പമാണ് മുംബൈ താനെയിലെ വിമല്‍ റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ യോഗേഷ് താമസിക്കുന്നതെന്നാണ് സുഹൃത്തുക്കള്‍ വീട്ടുകാര്‍ക്ക് വിവരം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ മുംബൈയിലെത്തിയപ്പോള്‍ ഇവര്‍ കൊല്ലത്തേക്ക് പോയതായി വ്യക്തമായി. ഇതിനിടയില്‍ അഞ്ജു യോഗേഷിന്റെ ഭാര്യ ശ്വേതയെ വിളിച്ച് ഭീഷണിപ്പെടുത്തിയതോടെ ശ്വേത ബേക്കല്‍ പോലീസില്‍ പരാതി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസ് 696/17 ക്രൈംനമ്ബറിലായി യോഗേഷിനെതിരെ വഞ്ചനയ്ക്കും മറ്റും കേസെടുത്തിട്ടുണ്ട്. ഇതിനിടയില്‍ യോഗേഷിനെ അന്വേഷിച്ച് വീട്ടുകാര്‍ ആറ്റിങ്ങലിലെത്തിയപ്പോള്‍ അവര്‍ അവിടെ നിന്നും മാറി പൊന്നാനിയിലെത്തിയതായി കണ്ടെത്തിയിരുന്നു. പൊന്നാനിയില്‍ അന്വേഷിച്ചു ചെന്നപ്പോള്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് അവിടെ നിന്നും മതംമാറി തൃശൂര്‍ വാടാനപ്പള്ളിയിലേക്ക് പോയതായി ബോധ്യപ്പെട്ടതായി ഉപേന്ദ്രന്‍ പറഞ്ഞു.

ആറ്റിങ്ങലില്‍ ഭര്‍ത്താവും കുട്ടിയുമുള്ള അഞ്ജു പിള്ള ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പെടുത്തുന്നതിന് കേസ് നടത്തിവരികയാണെന്നും യോഗേഷിന്റെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ യോഗേഷിന്റെ ബറോഡ ബാങ്ക് അക്കൗണ്ട് വഴി പണമിടപാട് നടന്നതായും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ആറ്റിങ്ങലിലേക്കും തൃശൂരിലേക്കും സമന്‍സ് പോയെങ്കിലും വിലാസത്തില്‍ ആളില്ലെന്ന് പറഞ്ഞ് സമന്‍സ് തിരിച്ചയക്കപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബേക്കല്‍ പോലീസിന്റെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് യോഗേഷ് വാടാനപ്പള്ളിയിലുള്ളതായി കണ്ടെത്തിയിട്ടുള്ളത്. അഞ്ജു പിള്ളയാണ് മകന്റെ മതം മാറ്റത്തിന് പിന്നിലെന്നാണ് പിതാവ് ആരോപിക്കുന്നത്. യോഗേഷിന് ഒന്നര വയസുള്ള മകനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button