KeralaLatest NewsNews

നാല് വയസുകാരന്‍ ശ്വസിക്കുമ്പോള്‍ വിസിലിന്റെ ശബ്ദം : പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ അമ്പരന്നു

തിരുവനന്തപുരം :നാലുവയസുകാരന്റെ ശ്വാസകോശത്തില്‍ നിന്നു മൂന്നു മാസം മുമ്പ് കുടുങ്ങിയ വിസില്‍ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. കോഴിക്കോടു സ്വദേശിയായ മുഹമ്മദ് സായന്റെ ശ്വാസകോശത്തിലായിരുന്നു വിസില്‍ കുടുങ്ങിയത്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും ശ്വസിക്കുമ്‌ബോള്‍ ശബ്ദവും ഉണ്ടായതിനെ തുടര്‍ന്നായിരുന്നു വൈദ്യസഹായം തേടിയത്.

ചുമയ്ക്കു പലയിടത്തും ചികിത്സിച്ചു എങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്നു സിടി സ്‌കാനിലൂടെ ശ്വാസകോശത്തില്‍ തറഞ്ഞിരുന്ന വിസില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. വിസിലിനു ചുറ്റും കോശങ്ങള്‍ വളര്‍ന്നു ഉറച്ചു പോയ അവസ്ഥയിലായിരുന്നു ഇത്. ബ്രോങ്കോസ്‌കോപിയിലൂടെ ഇതു നീക്കം ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button