Latest NewsNewsLife Style

ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കണം; ഇവ അമിതഭാരത്തിനു ഇടവരുത്തും

പാലുല്പ്പന്നങ്ങളായ വെണ്ണ, നെയ്യ്, യോഗര്‍ട്ട് എന്നിവ. ഇവ ആരോഗ്യദായകം ആണെങ്കിലും അമിത ഭാരത്തിനു കാരണം ആകുന്നവ ആണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന അമിത പ്രോട്ടീനിന്റെ അളവ് ദഹനം മന്ദഗതിയില്‍ ആക്കുന്നു. ഇതിന്‍റെ ഫലമായി അമിത ഭാരത്തിനു കാരണം ആകുന്ന ചില ഹോര്‍മോണുകള്‍ ശരീരം പുറപ്പെടുവിക്കുന്നു. അതുപോലെ തന്നെ ഇവയിലുള്ള കലോറിയുടെ അളവും അമിത ഭാരത്തിനു ഇടവരുത്തും.

പന്നിയിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍, ഉപ്പിലിട്ട് ഉണക്കിയ പന്നിയിറച്ചി മുതലായവ അമിത ഭാരം വിളിച്ചു വരത്തുന്ന ഭക്ഷണ സാധനങ്ങള്‍ ആണ്. ഭക്ഷണം ക്രമീകരിക്കുന്ന ആളുകള്‍ തടി കൂടുമോ എന്ന് പേടിച്ചു മധുരം ഒഴിവാക്കുന്നു. പകരം കൃത്രിമ മധുരം ഉപയോഗിക്കുന്നു. എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കാം ഇത്തരത്തിലുള്ള കൃത്രിമ മധുര പദാര്‍ത്ഥങ്ങളും അമിത ഭാരത്തിനു കാരണമായേക്കാം.

read also: ഇത് ട്രൈ ചെയ്താല്‍ നടുവേദന പമ്പ കടക്കും

ബ്രൌണ്‍ ബ്രെടിനെ അപേക്ഷിച്ച് അത്ര ആരോഗ്യകരമല്ലാത്ത ഒരു ഭക്ഷണം ആണ് വൈറ്റ് ബ്രഡ് എന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെ ഇത് അമിത ഭാരത്തിനും കാരണമാകാം. വൈറ്റ് ബ്രെഡില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടന്‍ന്‍റെ അളവാണ് അമിതഭാരത്തിന് കാരണം ആകുന്നത്.

ഇന്ത്യയില്‍ നിത്യേന ഉള്ള പാചകത്തിന് വീടുകളില്‍ വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് സസ്യ എണ്ണ. എന്നാല്‍ സസ്യ എണ്ണയുടെ അമിത ഉപയോഗം ശരീരത്തില്‍ അമിത ഭാരം ഉണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button