ദുബായ്: ചികിത്സയുടെ ബില്ലായ വന്‍തുക ദുബായ് ആശുപത്രി ഉപേക്ഷിച്ചതോടെ കോമയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രവാസി യുവതിയെ നാട്ടിലേക്ക് തിരിച്ചയച്ചു. ഏഴ് മാസമായി കോമയിലായിരുന്ന എത്യോപ്യന്‍ യുവതിയെയാണ് തിരികെ നാട്ടിലേക്ക് കയറ്റി അയച്ചത്. രണ്ട് മില്യണ്‍ ദിര്‍ഹമായിരുന്നു യുവതിയുടെ ചികിത്സയ്ക്കുള്ള ആശുപത്രി ബില്‍. ഇത് ഉപേക്ഷിച്ചാണ് ആശുപത്രി യുവതിയെ തിരികെ അയക്കാന്‍ തീരുമാനിച്ചത്.
27 കാരിയായ നജാത് മൊഹമ്മദ് എന്ന യുവതിയാണ് കോമയില്‍ ചികിത്സയില്‍ കഴിഞ്ഞത്. കഴിഞ്ഞ ജൂലൈയിലാണ് ഇവര്‍ ദുബായില്‍ വീട്ട് ജോലിക്കായി എത്തിയത്. യുഎഇയിലെത്തി 48 മണിക്കൂറിനകം ശ്വാസം എടുക്കാനാവാതെ യുവതി കുഴഞ്ഞ് വീഴുകയായിരുന്നു. വായില്‍ നുരയും പതയും നിറയുകയും ചെയ്തിരുന്നു.
നജാത് ജീവനൊടുക്കാനായി വിഷം കുത്തിവെച്ചിരുന്നു എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് ഇവരെ ഇന്റര്‍നാഷ്ണല്‍ മോഡേണ്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.
also read: ഭര്‍ത്താവ് മരിച്ച പ്രവാസി ജോലിക്കാരിക്ക് സ്വന്തം വീട്ടില്‍ താമസമൊരുക്കാമെന്ന് ദുബായ് പൗരന്‍(വീഡിയോ)
കോമയില്‍ നിന്നും ഉണരാതെ നജാതിനെ സ്വന്തം രാജ്യത്തേക്ക് അയച്ചുവെന്ന് ആശുപത്രി സിഇഒ ഡോ. കിഷന്‍ പക്കല്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണുകള്‍ തുറന്ന് യുവതി ഇടയ്ക്ക് കരയുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ചികിത്സയ്ക്ക് വളരെ അധികം ബില്‍ ആയെങ്കിലും ഇത് അടയ്ക്കാനായി ആരും മുന്നോട്ട് എത്തിയില്ല. ഒരു സംഘടനയും മുന്നോട്ട് വന്നില്ല. തുടര്‍ന്ന് ബില്‍ ആശുപത്രി എഴുതി തള്ളുകയായിരുന്നു.
Post Your Comments