ന്യൂഡല്‍ഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നയം വ്യക്തമാക്കി എഐസിസി പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയം. ബിജെപിക്കെതിരെ സമാന ചിന്താഗതിക്കാരുമായി സഹകരണമാകാമെന്ന് പ്രമേയം പറയുന്നു. അതേസമയം പ്രമേയത്തിൽ വിശാല സഖ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല.
ഇപ്പോഴുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപേക്ഷിച്ച് പഴയ ബാലറ്റ് പേപ്പറിലേക്ക് മടങ്ങി വരണമെന്നും പ്രമേയം ആവശ്യപ്പെട്ടു.ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ ശക്തിയായ എതിർക്കുന്ന പ്രമേയം കൂറുമാറ്റക്കാരെ ആറ് വർഷത്തേക്ക് അയോഗ്യരാക്കണമെന്ന നിയമം പാസാക്കണമെന്നും ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ തകർക്കും.
Read also:ഇനി പുതിയ രൂപത്തിലും പുതിയ പേരിലും; പേരുമാറ്റി താരമാകാനൊരുങ്ങി രാഹുല്‍ഗാന്ധി
ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇന്നു രാവിലെ 9.30ന് പതാക ഉയർത്തിയതോടെയാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായി സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്ലീനറി സമ്മേളനം തുടങ്ങിയത്. തുടർന്ന് രാഷ്‌ട്രീയ, സാമ്പത്തിക, വിദേശ, കാർഷിക-വിദ്യാഭ്യാസ പ്രമേയങ്ങളിൻമേൽ ഇന്ന് തുടങ്ങുന്ന ചർച്ചകൾ നാളെയും തുടരും. പുതിയ പ്രവർത്തക സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പും രണ്ടു ദിവസത്തിനുള്ളിൽ നടക്കും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷൻ എം.എം.ഹസൻ, എംഎൽഎമാർ, എഐസിസി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ തുടങ്ങി കേരളത്തിൽ നിന്ന് 500ഒാളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Post Your Comments