പാലാ : ഫെഡറൽ ബാങ്കിന്റെ ഡെപ്പോസിറ്റ് മെഷീൻ വഴി കള്ളനോട്ടുകൾ നിക്ഷേപിച്ച പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് .സിഡിഎം വഴി നിക്ഷേപിച്ച 2000 ന്റെ അഞ്ച് നോട്ടുകളാണ് ഇപ്രകാരം കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പാലാ സഹകരണ ബാങ്കിൽ തിരിമറി നടത്തിയ സംഭവത്തിൽ ബാങ്കിലെ ജീവനക്കാരിയായ മറിയാമ്മ മകൻ അരുൺ എന്നിവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
മറിയാമ്മ ബാങ്കില്‍ അരക്കോടി രൂപയുടെ ക്രമക്കേട് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മുങ്ങുകയായിരുന്നു. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ ടവര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറയുന്നു.
പ്രതികളുടെ ബന്ധുവീടുകളിലും ഇവര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും തെരച്ചില്‍ നടത്തിവരുകയാണ്. പാലാ ഡിവൈസ്പി വി.ജി. വിനോദ്കുമാര്‍, സിഐ രാജന്‍ കെ. അരമന, എസ്.ഐ. അഭിലാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Post Your Comments