കൊളംബോ: നിദാഹാസ് ത്രിരാഷ്ട്ര ടൂര്‍ണമെന്റിന്റെ ഫൈനല്‍ ബര്‍ത്തിനായി ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ആവേശകരമായ മത്സരമാണ് ഇന്നലെ കണ്ടത്. ആവേശവും വിവാദവും തലപൊക്കിയ മത്സസരത്തില്‍ ബംഗ്ലാദേശ് രണ്ട് വിക്കറ്റിന് ജയിച്ചു. വിജയാഘോഷത്തിന് പിന്നാലെ ബംഗ്ലാദേശിന്റെ ഡ്രസ്സിംഗ് റൂം ആക്രമിച്ചു. ആക്രമണത്തില്‍ ഡ്രെസിംഗ് റൂമിന്റെ ഗ്ലാസ് ഡോറുകള്‍ തകര്‍ന്നു. മാച്ച് റഫറി ക്രിസ് ബ്രോഡ് സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കണ്ടതായും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മത്സരത്തിന്റെ അവസാന ഓവറില്‍ നടന്ന തര്‍ക്കം കളിക്കളത്തിന് പുറത്തേക്കും നീളുകയാണ്. ഇസുറു ഉദാന എറിഞ്ഞ അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ 12 റണ്‍സ് വേണമായിരുന്നു. രണ്ടാം പന്തില്‍ മുസ്തഫിസുര്‍ റഹ്മാന്‍ റണ്ണൗട്ടായി. എന്നാല്‍ ഇസുദു എറിഞ്ഞത് നോ ബോളാണെന്ന് ആരോപിച്ച് ബംഗ്ലാ താരങ്ങള്‍ തര്‍ക്കിക്കുകയായിരുന്നു. ഇതിനിടെ ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ ബാറ്റ്‌സ്മാന്മാരെ തിരികെ വിളിച്ചു. ഇതിനിടെ ഇരുടീം അംഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. തുടര്‍ന്ന് അംപയര്‍മാര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.
also read: അവസാന ഓവര്‍ വരെ ആവേശം, കളിക്കളത്തില്‍ കട്ടക്കലിപ്പില്‍ കടുവകള്‍(വീഡിയോ)
എന്നാല്‍ അപ്രതീക്ഷിതമായി മൂന്നാം പന്തില്‍ ഫോറും അഞ്ചാം പന്തില്‍ സിക്‌സും അടിച്ച് മഹമ്മുദുള്ള ബംഗ്ലാദേശിന് ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കി. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടും.
Post Your Comments