CricketLatest NewsNewsSports

ആവേശം, ഉടക്ക്, ബംഗ്ല-ലങ്ക ടി20ലെ അവസാന ഓവറില്‍ നടന്നത്(വീഡിയോ)

കൊളംബോ: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ നിദാഹാസ് ട്രോഫി ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ബംഗ്ലാദേശ് ഇടംനേടി. ഇന്ത്യ ഫൈനല്‍ ഉരപ്പിച്ചതോടെ ബാക്കി രണ്ട് ടീമുകള്‍ക്കും നിര്‍ണായക പോരാട്ടമായിരുന്നു ഇന്നലെ. മത്സസരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ബംഗ്ലാ കടുവകളുടെ ജയം. ആദ്യം ബാറ്റുചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഒരു പന്തു ബാക്കിനില്‍ക്കെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലദേശ് മറികടക്കുകയായിരുന്നു.

എന്നാല്‍ അവസാന ഓവറുകളില്‍ ബംഗ്ലാദേശ് താരങ്ങളുടെ തര്‍ക്കമാണ് കളം നിറഞ്ഞത്. അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ രണ്ട് പന്ത് ബൗണ്‍സര്‍ ആയിരുന്നു. രണ്ടാം പന്തും ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ അംപയര്‍ നോ ബോള്‍ വിളിക്കാതെ വന്നതാണ് ബംഗ്ലാ താരങ്ങളെ ചൊടിപ്പിച്ചത്. ഇതോടെ താരങ്ങള്‍ അംപയറോടും ശ്രീലങ്കന്‍ താരങ്ങളോടും തര്‍ക്കിക്കുകയുമായിരുന്നു.

also read: കടുവകളെ കടിച്ചുകീറി ഇന്ത്യ നിദാഹാസ് ട്രോഫി ഫൈനലില്‍

ഇതിനിടെ ബാറ്റ്‌സ്മാന്മാരോട് തിരികെ പോരാന്‍ ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ ആവശ്യപ്പെട്ടു. പിന്നീട് അനുരഞ്ജന നീക്കങ്ങള്‍ക്ക് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിന് വേണ്ടിയിരുന്നത് നാലു ബോളില്‍ 12 റണ്‍സ്. അടുത്ത രണ്ടു പന്തില്‍ 6 റണ്‍സ് പിറന്നതോടെ രണ്ടു പന്തില്‍ ജയിക്കാന്‍ ആറു റണ്‍സെന്ന നിലയായി. അഞ്ചാം പന്തില്‍ ഉസുരു ഉഡാനെയെ സിക്‌സറിന് പറത്തി മഹമ്മദുള്ള കടുവകളെ ഫൈനലില്‍ എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button