
കൊല്ലം: വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ കൊല്ലം തിരുമുക്കിൽ ഇന്ന് ഉച്ചക്ക് 2.30ന് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ചാത്തന്നൂർ സ്വദേശികളായ ഷിബു (35), ഭാര്യ സിജി (30), മകൻ അനന്ദു(10) എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കിൽ യാത്ര ചെയ്യവെ കാറിടിച്ച് റോഡിൽ വീണ കുടുംബത്തെ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം.
ALSO READ ;മേലുദ്യോഗസ്ഥന് അവധി നിഷേധിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥന് ചെയ്തത് ഇങ്ങനെ
Post Your Comments