Latest NewsIndiaNews

സി​ദ്ധ​രാ​മ​യ്യ​യ്ക്കും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്

ബെംഗളൂരു : ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യ്ക്കും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ പ്ര​സം​ഗി​ച്ചു​വെ​ന്നാ​രോ​പി​ച്ച്‌ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആണ് ഹൈക്കോടതി നോട്ടീസ്. റാ​ലി​ക​ളി​ലും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ലും അവഹേളനം തുടരുന്നു എന്നാണ് .​യെ​ദി​യൂ​ര​പ്പ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഉള്ളത്.

ത​നി​ക്കെ​തി​രേ മു​ന്പു​ണ്ടാ​യ കേ​സു​ക​ളി​ല്‍ കോ​ട​തി ത​ന്നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യി​ട്ടും ഇ​തു വി​സ്മ​രി​ച്ച്‌ കേ​സു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി സി​ദ്ധ​രാ​മ​യ്യ​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ഇത്തരത്തിൽ അ​പ​വാ​ദ​പ്ര​ചാ​ര​ണം തു​ട​രു​ന്ന​ത് കോ​ട​തി​യോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്നും യെ​ദി​യൂ​ര​പ്പ പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പ​രാ​തി പ​രി​ശോ​ധി​ച്ച ഹൈ​ക്കോ​ട​തി പ​ബ്ലി​ക് ഹി​യ​റിം​ഗ് ന​ട​ത്താ​നും സി​ദ്ധ​രാ​മ​യ്യ​യ്ക്കും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കും ഇ​വ​രു​ടെ പ്ര​സം​ഗ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ പ്ര​സ് കൗ​ണ്‍​സി​ലി​നും നോ​ട്ടീ​സ് അ​യ​യ്ക്കു​വാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍, താ​ന്‍ യെ​ദി​യൂ​ര​പ്പ​യെ പ​രി​ഹ​സി​ച്ചി​ട്ടി​ല്ലെ​ന്നും അ​ഴി​മ​തി​യു​ടെ പേ​രി​ല്‍ യെ​ദി​യൂ​ര​പ്പ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞു​വെ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മാ​ണെ​ന്നു​മാ​ണ് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് സം​ബ​ന്ധി​ച്ച്‌ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button