കോഴിക്കോട്: പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കില്‍ നിയമലംഘനം നടന്നതായി റിപ്പോർട്ട്. കോഴിക്കോട് ജില്ലാകലക്ടറാണ് ഇത് സ്ഥീരീകരിച്ച് റിപ്പോര്‍ട്ട് നൽകിയത്. റിപ്പോര്‍ട്ടില്‍ പാര്‍ക്കിലെ അനധികൃത നിര്‍മാണം പൊളിച്ചു മാറ്റണമെന്നും നിയമലംഘനങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പറയുന്നു.
ജില്ലാകലക്ടര്‍ക്കെതിരെ ദുരന്തനിവാരണനിയമം അട്ടിമറിച്ച് നടത്തിയ അനധികൃത നിര്‍മാണത്തിനെതിരെ നടപടിയെടുക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മാത്രമല്ല ഹൈക്കോടതിയില്‍ കലക്ടർക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതിയും നല്‍കിയിരുന്നു
read also: പി.വി അൻവർ എം.എൽ.എക്കെതിരെ വീണ്ടും പരാതി
ഇതേ തുടർന്ന് ജില്ലാകലക്ടര്‍ യു.വി.ജോസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞമാസം മൂന്നിന് പുലര്‍ച്ചെ കക്കാടംപൊയിലില്‍ രഹസ്യപരിശോധന നടത്തി. ഇതിലാണ് പാര്‍ക്കില്‍ അനധികൃത കെട്ടിടങ്ങളുണ്ടെന്ന് കണ്ടെത്തിയത്. ഇവ പൊളിച്ചുമാറ്റമണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ നേരത്തെ അംഗീകരിച്ചു നല്‍കിയ പ്ലാനിൽ വ്യത്യാസമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
Post Your Comments