അക്കൗണ്ടിലെ കാശെടുക്കാന്‍ ഇനി എ ടി എം കൗണ്ടര്‍ വേണമെന്നില്ല. റേഷന്‍ കട വരെ പോയാലും മതി. ഈ-പോസ് മെഷീനുകളില്‍ എടിഎം സൗകര്യങ്ങള്‍ കൂടി ഒരുക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യ വകുപ്പ്.ഉത്തരമൊരു പദ്ധതി ഏര്‍പ്പാടാക്കുന്നതിനായി ബാങ്കുകളില്‍ നിന്ന് ഭക്ഷ്യ വകുപ്പ് താല്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ബാങ്കുകള്‍ക്കാണ് പുതിയ മെഷീനില്‍ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുക. ഭക്ഷ്യ ഭദ്രത നിയമം പൂര്‍ണ്ണമായി നടപ്പാക്കുന്നതോടൊപ്പം കേരളത്തിലെ 14500 റേഷന്‍ കടകള്‍ മിനി എടി
എമ്മുകാളക്കുന്നതാണ് പദ്ധതി.
മിനി എടിഎം സ്ഥാപിക്കുന്നതോടെ ഉപഭോക്താവിന് റേഷന്‍ കട വഴി ബാങ്ക് അക്കൗണ്ടില്‍ നിന്ന് നിശ്ചിത തുക പിന്‍വലിക്കാം. മേല്‍നോട്ടചുമതല എസ് ബി ഐ യെ ആയിരിക്കും ഏല്‍പ്പിക്കുക. റേഷന്‍ വ്യാപാരിക്ക് ഓരോ ഇടപാടിനും അതാതു ബാങ്കുകള്‍ കമ്മീഷന്‍ നല്‍കും. നിലവില്‍ റേഷന്കടകളിലുള്ള ഈ പോസ് മെഷീന്‍ മൈക്രോ എടിഎം നിലവാരമുള്ളതാണ്. അതുകൊണ്ടുതന്നെ ഇവ എടിഎം മെഷീനായി ഉപയോഗിക്കുന്നതിനു മറ്റു തടസങ്ങളൊന്നും നിലവിലില്ല . ഉപഭോക്താക്കള്‍ ഈ പോസ് മെഷീനില്‍ കാര്‍ഡ് സ്വയ്പ് ചെയ്താല്‍ ആ തുക റേഷന്‍ കട ഉടമകള്‍ നല്‍കും കട ഉടമകളുടെ അക്കൗണ്ടില്‍ ആ തുക ബാങ്കുകള്‍ നിക്ഷേപിക്കും. ഈ പോസ് മെഷീനുകള്‍ക്കൊപ്പം സര്‍ക്കാര്‍ ഇലക്‌ട്രോണിക്ക് ത്രാസുകള്‍ കൂടി എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.
https://youtu.be/KchlQ1U8lT0
Post Your Comments