ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് അദ്ധ്യക്ഷൻ ഭഗവനന്ത് മാൻ പാർട്ടിയിൽ നിന്നും രാജിവച്ചു. ശിരോമണി അകാലിദൾ നേതാവും മുൻ പഞ്ചാബ് മന്ത്രിയുമായ ബിക്രം സിംഗ് മജീതിയയ്ക്ക് മയക്ക് മരുന്നു വ്യാപാരവുമായി ബന്ധമുണ്ടെന്ന പരാമർശങ്ങൾ പിൻവലിച്ച് മാപ്പുപറഞ്ഞ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. വിവിധ റാലികളിലും പരിപാടികളിലും താങ്കൾക്കെതിരെ ആരോപണങ്ങൾ ഉന്നിയിച്ചിരുന്നു.
എല്ലാം പിൻവലിച്ച് മാപ്പ് പറയുന്നു. ഇതുമൂലം അദ്ദേഹത്തിന് ഉണ്ടായ നാണക്കേടിൽ ഖേദം പ്രകടിപ്പിക്കുന്നതായും കേജരിവാൾ കത്തിൽ പറഞ്ഞു. മജീദിയ നൽകിയ മാനനഷ്ടക്കേസിൽ കോടതിയിൽ മാപ്പ് അപേക്ഷിച്ച് കേജരിവാൾ കത്ത് നൽകിയിരുന്നു. പഞ്ചാബിലെ മയക്കുമരുന്ന് മാഫിയുമായി ബന്ധപ്പെട്ട് മജീതിക്കെതിരെ ഉന്നയിച്ച തന്റെ ആരോപണങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടുവെന്നും കത്തിൽ പറഞ്ഞു.
Post Your Comments