പാലക്കാട്: പുതിയ എ.ടി.എം. കാര്‍ഡ് ലഭിച്ചതിനുശേഷവും പഴയ കാര്‍ഡ് കൊണ്ടുനടക്കുന്നവര്‍ ശ്രദ്ധിക്കുക. ഈ കാര്‍ഡ് ഒഴിവാക്കിയില്ലെങ്കില്‍ ഇതിനും ബാങ്ക് വാര്‍ഷിക സേവനനിരക്ക് ഈടാക്കും.പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും അക്കൗണ്ടുള്ളവര്‍ക്ക് ഇത് ബാധകമാണ്. പുതിയ എ.ടി.എം. കാര്‍ഡ് ലഭിക്കുമ്പോള്‍, പഴയത് ബാങ്കില്‍ നല്‍കുകയോ സ്വമേധയാ ബ്ലോക്ക് ചെയ്യുകയോ വേണം. ഇല്ലെങ്കില്‍ ഇത് പ്രവര്‍ത്തനസജ്ജമെന്നുകണ്ട് ബാങ്കുകള്‍ സേവനനിരക്ക് ഈടാക്കും.
കാലാവധി രേഖപ്പെടുത്തിയ കാര്‍ഡുകള്‍ കാലാവധിതീര്‍ന്ന് പുതുക്കിവരുമ്പോള്‍ മാത്രമാണ് പഴയ കാര്‍ഡ് ഉപയോഗശൂന്യമാകുക. അല്ലെങ്കില്‍ ഈ കാര്‍ഡിനും സാധാരണ ഈടാക്കുന്ന നിരക്കുകളെല്ലാം ബാധകമായിരിക്കും. നിലവില്‍ വ്യത്യസ്ത ബാങ്കുകളില്‍ വ്യത്യസ്ത വാര്‍ഷിക സേവനനിരക്കുകളാണ് എ.ടി.എം. കാര്‍ഡുകള്‍ക്ക് ഈടാക്കുന്നത്. 150 രൂപ മുതല്‍ 500 രൂപവരെ ഈടാക്കുന്ന ബാങ്കുകളുമുണ്ട്.
ബാങ്കിങ് നിയമപ്രകാരം പുതിയ കാര്‍ഡ് നല്‍കുമ്പോള്‍ പഴയ കാര്‍ഡ് അതത് ബാങ്കില്‍ ഏല്‍പ്പിക്കേണ്ടതാണ്. തിരിച്ചുനല്‍കിയില്ലെങ്കില്‍ നിയമവിരുദ്ധമായി കണക്കാക്കാനാകില്ല. ഒരു അക്കൗണ്ടിന് ഒരു എ.ടിഎം. കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂയെന്ന് നിഷ്‌കര്‍ഷിക്കുന്നില്ലെന്നും എസ്.ബി.ഐ. അധികൃതര്‍ വ്യക്തമാക്കി.
Post Your Comments