ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ തനിക്കെതിരെയുള്ള മാനനഷ്ടക്കേസുകളിൽ മാപ്പു പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. പഞ്ചാബിലെ മുൻമന്ത്രി ബിക്രം സിംഗ് മജീദിയക്കെതിരെ ഉന്നയിച്ച ആരോപണം പിൻവലിച്ച് കെജരിവാൾ മാപ്പു പറഞ്ഞു.പഞ്ചാബിലെ മയക്കുമരുന്നു കടത്തിൽ മജീദിയ പ്രധാന പങ്കുവഹിക്കുന്നുവെന്നായിരുന്നു കെജരിവാളിന്റെ ആരോപണം . തുടർന്ന് മജീദിയ കെജരിവാളിനെതിരെ മാന നഷ്ടത്തിനു കേസ് ഫയൽ ചെയ്തതോടെ ഗത്യന്തരമില്ലാതായ കെജരിവാൾ മാപ്പു പറയുകയായിരുന്നു.
ധനമന്ത്രി അരുൺ ജെയ്റ്റ്ലി കൊടുത്ത മാനനഷ്ടക്കേസും ഇപ്പോൾ കോടതിയിലാണ് . ഇതിലും മാപ്പ് പറയാൻ കെജരിവാൾ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ട് . മജീദിയക്കെതിരെ ഉന്നയിച്ച ആരോപണത്തിൽ സത്യമുണ്ടെന്ന് കണ്ടെത്താനായില്ലെന്നും അതിനാൽ നിരുപാധികം മാപ്പു പറയുകയാണെന്നും കാണിച്ച് കെജരിവാൾ മജീദിയക്ക് കത്തു നൽകുകയായിരുന്നു.
കത്ത് കാണാം:
Post Your Comments