കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു പ്രസാദ് യാദവ് പ്രതിയായിട്ടുള്ള നാലാമത്തെ കേസില്‍ കോടതി ഇന്ന് വിധിപറയും. ദുംക ട്രഷറിയില്‍ നിന്ന് 13.13 കോടി രൂപ പിന്‍വലിച്ച കേസില്‍ സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്.കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഇതുവരെ കോടതി വിധി പറഞ്ഞ മൂന്ന് കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
1995 ഡിസംബറിനും 1996 ജനുവരിക്കുമിടയില്‍ ദുംക ട്രഷറിയില്‍ നിന്ന് 13.13 കോടി രൂപ പിന്‍വലിച്ച കേസിലാണ് സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയുന്നത്.ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറു കേസുകളില്‍ നാലാമത്തെ കേസാണിത്. ലാലു പ്രസാദ് യാദവിനു പുറമെ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്രയും മറ്റ് മുപ്പത്പേരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരികെ 1990 നും 1997നും ഇടയില്‍ 900 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
Post Your Comments