Latest NewsNewsInternational

ശാരീരിക ബന്ധത്തിന് സമ്മതിച്ചില്ല; മുന്‍കാമുകിയുടെ തല കാമുകന്‍ അറുത്ത് മാറ്റി കത്തിച്ചു

കീവ്‌: ഓരോ ദിവസം ചെല്ലുമ്പോഴും സ്ത്രീകള്‍ നേരിടേണ്ടിവരുന്ന അതിക്രമങ്ങള്‍ കൂടുകയാണ്. ഇതില്‍ പലതും കേട്ടാല്‍ തന്നെ ഭയാനകം എന്ന് തോന്നിക്കുന്നവയാണ്. ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നതും. ശാരീരിക ബന്ധത്തിന് സമ്മതിക്കാഞ്ഞതിനെ തുടര്‍ന്ന് കാമുകന്‍ മുന്‍കാമുകിയുടെ തല അറത്തുമാറ്റി എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് എത്തിയിരിക്കുന്നത്.

ഫോണ്‍ കോള്‍ അറ്റന്റ് ചെയ്യാതെ വന്നതോടെ മാതാപിതാക്കള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് തലയില്ലാതെ രക്തത്തില്‍ കുളിച്ച രീതിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഉക്രൈന്‍ യുവതിയാണ് കൊല്ലപ്പെട്ടത്.

also read: ദുബൈയില്‍ പ്രവാസി യുവതി ജീവനൊടുക്കി, കാരണം അറബ് കാമുകന്‍

സംഭവത്തിന് മുമ്പ് യുവതി മുന്‍ കാമുകനുമായി ചാറ്റ് ചെയ്തു. തുടര്‍ന്ന് പ്രതി യുവതി താമസിക്കുന്നിടത്തെത്തി. ഇയാള്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചെങ്കിലും യുവതി സമ്മതിച്ചില്ല. തുടര്‍ന്ന് പ്രതി യുവതിയുടെ തലയ്ക്ക് വെടിവെച്ച് കൊല്ലുകയായിരുന്നു. പിന്നീട് തല അറുത്ത് മാറ്റുകയും ചെയ്തു. ഒരു ബാഗില്‍ കത്തിച്ച വിധത്തില്‍ പിന്നീട് യുവതിയുടെ തല കണെട്ത്തുകയായിരുന്നു.

യുവതിയെ ക്രൂരമായി കൊല ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെ മര്‍ദിച്ച് ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലായി. ഇയാള്‍ പിന്നീട് കുറ്റ സമ്മതം നടത്തിയെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button