പലരിലും അനുഭവപ്പെടുന്ന ഒന്നാണ് ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്. എന്നാല്‍ ടഇത് വെറും തൊണ്ട വേദനയെന്ന് കരുത് തള്ളിക്കളയാന്‍ പാടില്ല. കാരണം ഇത് പലപ്പോഴും തൊണ്ടയിലെ ക്യാന്‍സറോ അന്നനാളത്തിലെ ക്യാന്‍സറോ ആയി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ഇടക്കിടെയുള്ള പനിയും ശ്രദ്ധിക്കണം. യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെങ്കില്‍ പോലും ഇടക്കിടെയുണ്ടാവുന്ന പനിയെ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. പനിയും ശരീര വേദനയും ഉണ്ടെങ്കില്‍ അത് രോഗലക്ഷണമായി കണക്കാക്കി ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.
read also: ഗര്‍ഭാശയ ക്യാന്‍സര്‍ തിരിച്ചറിയാൻ ഇവ
ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ശ്രദ്ധിക്കേണ്ടതാണ്. ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടല്ലാതെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതീവ ശ്രദ്ധ നല്‍കേണ്ട ഒന്നാണ് ഇത്.
സ്തനങ്ങള്‍, വയര്‍, കഴുത്ത്, കക്ഷം എന്നീ ശരീരഭാഗങ്ങളില്‍ അസാധാരണമായ മുഴകളോ തടിപ്പുകളോ ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. സ്തനാര്‍ബുദ ലക്ഷണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ലക്ഷണങ്ങളാണ് മുകളില്‍ പറഞ്ഞത്.
ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ഒന്നാണ് നഖങ്ങളില്‍ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ജീവന് തന്നെ ഭീഷണി ഉണ്ടാക്കുന്ന ഒന്നായിരിക്കും.
Post Your Comments