ഗർഭാശയത്തിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് ഗർഭാശയ ക്യാൻസറിന്റെ തുടക്കം.ഇതിന്റെ പാരമ്യത്തിൽ മാത്രമേ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയുള്ളൂ.അതുകൊണ്ട് ഇതിനായുള്ള മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.
എച്ച്പിവി ഗർഭാശയ ക്യാൻസറിന് കാരണമാകുന്ന ഒരു അപകടാവസ്ഥയാണ്.ഹ്യമൻ പാപ്പിലോന വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന വൈറസാണ്.100 കണക്കിന് തരത്തിലുള്ള ഹെച് പി വി വൈറസുകൾ ഉണ്ട്.ഇതിൽ 13 ഓളം എണ്ണം ഗർഭാശയ ക്യാൻസറിന് കരണമാകുന്നവയാണ്.
read also: കാല്‍നഖത്തിലെ കറുപ്പ് ശ്രദ്ധിക്കുക : ക്യാന്‍സര്‍ ലക്ഷണമാകാം
ഒന്നിലധികം ലൈംഗിക പങ്കാളിയുള്ളവരിൽ ഗർഭാശയ ക്യാൻസറിന് സാധ്യത കൂടുതലാണ്.ഹെച് പി വി വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരുന്നതിനാൽ ഒന്നിലധികം പങ്കാളിയുള്ളവരിൽ അണുബാധയുണ്ടാകാനുള്ള സാധ്യതയും കൂടുതലായി കാണുന്നു. അതുപോലെ 17 വയസ്സിനു മുൻപ് ഗർഭിണിയാകുന്നവരിൽ ഗർഭാശയ ക്യാൻസറിന് സാധ്യത കൂടുതലാണ്.
Post Your Comments