റിയാദ്: സൗദിയിൽ സ്വദേശിവത്കരണം എല്ലാ മേഖലകളിലേക്കും വ്യാപിക്കുന്നു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിമാന കമ്പനികളിൽ സ്വദേശിവത്കരണം നാപ്പിലാക്കും. ഇതിന്റെ ഭാഗമായി ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന 1500 വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വിദേശ കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കി.
also read:സൗദിയിൽ സ്വദേശിവത്കരണം ശക്തമാകുന്നു:തൊഴിലുകൾ നഷ്ടപ്പെട്ട് വിദേശികൾ
വിദേശ വിമാന കമ്പനികളുടെ എല്ലാ തസ്തികകളിലും സ്വദേശികൾക്ക് ജോലി ഉറപ്പാക്കും. ഇതിന് വിരുദ്ധമായി വിദേശികൾക്ക് ജോലി നൽകുന്ന കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കും. നിയമലംഘനം നടക്കുന്നുണ്ടോയെന്ന് അറിയാൻ കമ്പനികളിൽ മിന്നൽ പരിശോധനകളും നടക്കും. ഇതോടെ വിവിധ വിമാന കമ്പനി ഏജന്‍സികള്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് സര്‍വീസ് കമ്പനി എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളുടെ ജോലി തുലാസിലാകും. യോഗ്യരായ സ്വദേശിയുവാക്കള്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ ജോലി കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേഷന്‍ വക്താവ് തുര്‍ക്കി അല്‍ ദീബ് പറഞ്ഞു.
Post Your Comments