CricketLatest NewsNewsSports

ബംഗ്ല കടുവകളെ അടിച്ച് പറത്തിയ ഹിറ്റ്മാന്‍ മറികടന്നത് യുവിയെയും

കൊളംബോ: നിദാഹാസ് ത്രിരാഷ്ട്ര ട്വന്റി20യില്‍ കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശര്‍മ്മയാണ്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും തിളങ്ങാന്‍ രോഹിത്തിനായിരുന്നില്ല. ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴായിരുന്നു ഇന്നലെ ബംഗ്ലാദേശിനെ ഹിറ്റ്മാന്‍ തല്ലിച്ചതച്ചത്. 89 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ഇതോടെ ഒരു റെക്കോര്‍ഡും രോഹിത് സ്വന്തം പേരിലാക്കി. അന്താരാഷ്ട്ര ടി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരില്‍ കുറിച്ചത്.

also read: കടുവകളെ കടിച്ചുകീറി ഇന്ത്യ നിദാഹാസ് ട്രോഫി ഫൈനലില്‍

യുവരാജ് സിംഗിനെയാണ് രോഹിത് ശര്‍മ്മ മറികടന്നത്. ഇന്നലത്തെ കളിയില്‍ അഞ്ച് സിക്സാണ് രോഹിത്തിന്റെ ബാറ്റില്‍നിന്നും പിറന്നത്. 78 മത്സരങ്ങളില്‍ നിന്ന് 75 സിക്‌സറുകളാണ് രോഹിത്തിന്റെ സമ്പാദ്യം. 74 സിക്സുകളാണ് യുവരാജിന്റെ പേരിലുള്ളത്. 58 ടി20 മത്സരങ്ങളില്‍ നിന്നാണ് യുവി 74 സിക്‌സുകള്‍ അടിച്ചത്.് സുരേഷ് റെയ്ന (54), ധോണി (46), വിരാട് കോഹ്ലി (41) എന്നിവരാണ് ഇക്കാര്യത്തില്‍ ഇവര്‍ക്ക് പിന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍. 103 സിക്സ് സ്വന്തമാക്കിയ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗയ്ലാണ് ഇക്കാര്യത്തില്‍ മുന്നില്‍. 55 മത്സരങ്ങളില്‍ നിന്ന് 103 സിക്സ് സ്വന്തമാക്കിയത്.

ജയത്തോടെ ഇന്ത്യ പരമ്പരയിലെ ഫൈനലിലെത്തി. 5 ഫോറും 5 സിക്സുമുള്‍പ്പടെ രോഹിത് ശര്‍മ 89 റണ്‍സെടുത്തത്. 61 ബോളുകളില്‍ നിന്നാണ് രോഹിത് 89 അടിച്ചെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button