മുംബൈ: മോഷണക്കുറ്റത്തിന് പിടികൂടിയ യുവാക്കളുടെ മൊഴികെട്ട പോലീസ് ഉദ്യോഗസ്ഥർ ഞെട്ടി. അന്ധേരിയിലെ ഒരു മദ്യ ഷോപ്പ് കവരുന്നതിനിടെയാണ് അര്മാന് ഖാന് (20), റയീസ് ഖാന് (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പൂട്ട് പൊട്ടിക്കുന്ന വിധം ഇവിടെ നിന്ന് പഠിച്ചുവെന്ന ചോദ്യത്തിനായിരുന്നു യുവാക്കളുടെ ഞെട്ടിപ്പിക്കുന്ന മറുപടി. സോഷ്യല്‍ മീഡിയാ സൈറ്റായ യൂട്യൂബിൽ നിന്നാണ് പഠിച്ചതെന്നായിരുന്നു മൊഴി. ഇനി വിലകൂടിയ പൂട്ടൊന്നും വാങ്ങിച്ചിട്ട് കാര്യമില്ല. എല്ലാം പൊളിക്കുന്ന വിധം പഠിപ്പിക്കാനാളുണ്ട്.
also read:മോഷ്ടക്കളായ കമിതാക്കള്‍ അറസ്റ്റില്‍
പൂട്ട് പൊളിക്കാനുള്ള രീതി പഠിച്ച യുവാക്കൾ ആദ്യം ഒരു മോഷണം നടത്തി. അതിൽ നിന്നും ലഭിച്ച ആത്മവിശ്വാസമാണ് വീണ്ടും മോഷണം ആവര്‍ത്തിക്കാന്‍ യുവാക്കളെ പ്രേരിപ്പിച്ചത്. പക്ഷെ രണ്ടാം തവണ യുവാക്കൾ പെട്രോളിംഗിനിറങ്ങിയ പൊലീസ് സംഘത്തിന് മുന്നില്‍ പ്പെടുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് പൊലീസ് ഇരുവരെയും ചോദ്യം ചെയ്തത്. മോഷണത്തിനുപയോഗിക്കുന്ന ആയുധങ്ങളും യുവാക്കളില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
Post Your Comments