ജിദ്ദ: അര്‍ഹിക്കുന്നവര്‍ അത് ഏതു നാട്ടുകാരായാലും അത് എത്ര താഴേ തട്ടിലുള്ളവരായാലും അംഗീകാരം നല്‍കാന്‍ മടിക്കാത്ത രാജ്യമാണ് സൗദി അറേബ്യ. അംഗീകാരം തേടി ആരും പോവുകയും വേണ്ട. അര്‍ഹതപ്പെട്ടതാണെങ്കില്‍ ആ അംഗീകാരം നമ്മളെ തേടി എത്തും എന്നു പറയാറില്ലേ. അതുപോലെ സൗദിയുടെ അംഗീകാരം തേടി എത്തിയിരിക്കുകയാണ് കേരളത്തിലെ രണ്ട് മലയാളി നഴ്സുമാരെ.കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്ക് പോയ വിമാനത്തില്‍ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ ശുശ്രൂഷിച്ചതിനാണ് മലയാളി നഴ്സിനെ തേടി അംഗീകാരം ജോലി ചെയ്യുന്ന ആശുപത്രിയില്‍ എത്തിയത്.
ഇടുക്കി ഉപ്പുതറ വാളികുളം കരോള്‍ ഫ്രാന്‍സിസിന്റെ ഭാര്യ എ.പി. ജോമോള്‍, എറണാകുളം സ്വദേശിനി നീനാ ജോസ് എന്നിവരെയാണു സൗദി പ്രശസ്തിപത്രം നല്‍കി അനുമോദിച്ചത്. സൗദി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നേരിട്ട് എത്തിയാണ് പ്രശംസാ പത്രം കൈമാറിയത്.കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് പുറുപ്പെട്ട സൗദി എയര്‍ലൈന്‍സില്‍ യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വയോധികനു പ്രഥമശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ചതിനാണ് മലയാളി നഴ്സുമാരെ സൗദി സര്‍ക്കാര്‍ ആദരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 5.45ന് കൊച്ചിയില്‍നിന്നു ജിദ്ദയിലേക്കു പോയ സൗദി എയര്‍ലൈന്‍സിലെ യാത്രക്കാരനായ മലപ്പുറം വാഴക്കാട് സ്വദേശി മുഹമ്മദിന്(77) ആണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതു ശ്രദ്ധയില്‍പ്പെട്ട ഇരുവരും ചേര്‍ന്നു ഇദ്ദേഹത്തിനു പ്രാഥമിക ചികിത്സ നല്‍കി പരിചരിച്ചു. തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കി മുഹമ്മദിനെ ആശുപത്രിയിലാക്കി. അപകടത്തില്‍ പെട്ടത് മലയാളിയും രക്ഷാ പ്രവര്‍ത്തനം നടത്തിയതും മലയാളിയും ആയിട്ടും പൂര്‍ണ്ണമായും ഇന്ത്യയില്‍ വെച്ച് നടന്ന സംഭവം ആയിട്ടും യാതൊരു മടിയും കൂടാതെ സൗദി സര്‍ക്കാര്‍ ഈ നഴ്സുമാരെ ആദരിച്ചു.
സൗദി കുന്‍ഷുദ ഗവ. ആശുപത്രിയിലെ നഴ്സുമാരാണു ജോമോളും നീനയും. അവധിക്ക് വീട്ടിലെത്തി മടങ്ങുകയായിരുന്നു ഇരുവരും. മലയാളി നഴ്സുമാരുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച വിവരം എയര്‍ലൈന്‍സ് അധികൃതര്‍ സൗദി സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
Post Your Comments