
പലരും ചെയ്യുന്ന ഒന്നാണ് മേക്കപ്പ് കഴുകി കളയാതെ ഉറങ്ങാന്‍ കിടക്കുക എന്നത്. ക്ഷീണിച്ചാണ് പുറത്തുനിന്നും വീട്ടില്‍ വരുന്നതെങ്കില്‍ പലരും അതേപടി ഉറങ്ങാന്‍ പോവും. എന്നാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തിന് വളരെയധികം പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. മാത്രമല്ല മേക്കപ്പും പുറത്തുനിന്നുളള പൊടിയും അഴുക്കും ചര്‍മ്മത്തില്‍ പറ്റിപ്പിടിച്ച്് ഇത്് മുഖക്കുരുപോലുളള ചര്‍മ്മ രോഗങ്ങള്‍ ഉണ്ടാക്കും
രാത്രി ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പസമയം ചര്‍മസംരക്ഷണത്തിനായി മാറ്റി വെക്കുക. വെളിച്ചണ്ണയോ ഒലീവ് ഓയിലോ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യുക, ശേഷം വീര്യം കുറഞ്ഞ ക്ലെന്‍സര്‍ മുഖത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കും.
മുടി സ്ഥിരമായി വെട്ടിയാലേ വളരൂ എന്നത് പലപ്പോഴും ഒരു തെറ്റായ ധാരണയാണ്. എന്നാല്‍ മുടിയുടെ തുമ്പ് ആവശ്യമുളളപ്പോള്‍ വെട്ടേണ്ടതാണ് വെട്ടിയില്ലങ്കില്‍ തുമ്പ് പിളര്‍ന്ന് മുടി പൊട്ടിപ്പോവാന്‍ സാധ്യതയുണ്ട്.
read also: വരണ്ട ചര്‍മ്മത്തിന് നിമിഷ നേരം കൊണ്ട് പരിഹാരം കാണാം
മുടി 4-5 മാസം കൂടുമ്പോള്‍ വെട്ടുക. മുടിയുടെ തുമ്പ് പിളരുന്നുണ്ടങ്കില്‍ മുടി വളര്‍ത്തുന്ന എണ്ണകള്‍ പുരട്ടുക. എണ്ണ പുരട്ടാന്‍ പരമാവധി ശ്രദ്ധിച്ചു കൊണ്ടേ ഇരിക്കുക.
ചൂടുവെളളത്തിലുളള കുളി നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മുടിയിലും ചര്‍മ്മത്തിലുമുളള പ്രകൃതിദത്തമായ എണ്ണമയം ഇല്ലാതാക്കുന്നു. കളഞ്ഞുപോവൂന്നു. ഇത് മുടിയും ചര്‍മ്മവും വരണ്ടു പൊട്ടാന്‍ ഇടയാക്കുന്നു.
Post Your Comments