KeralaLatest NewsNews

ഒടുവിൽ ബിജെപിയുമായുള്ള സഹകരണത്തെക്കുറിച്ച് ബിഡിജെഎസ് പറയുന്നത്

ചേര്‍ത്തല: എന്‍.ഡി.എയോടു സഹകരിക്കാൻ തയ്യാറല്ലെന്ന് ബി.ഡി.ജെ.എസ്. നേതൃയോഗത്തിന്റെ തീരുമാനം. ബി.ജെ.പി. നേതൃത്വത്തിന്റെ അവഗണനയാണ് ഇതിന് കാരണമെന്ന് ബി.ഡി.ജെ.എസ്. വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ ബി.ജെ.പി. ഒഴികെയുള്ള എന്‍.ഡി.എയിലെ ഘടകകക്ഷികളുടെ യോഗം വിളിക്കാനും തീരുമാനമായി.

ബി.ഡി.ജെ.എസിനും മറ്റു ഘടകകക്ഷികള്‍ക്കും വാഗ്ദാനം ചെയ്തിരുന്ന സ്ഥാനമാനങ്ങള്‍ നൽകുന്നതിനെക്കുറിച്ച് ചർച്ച നടത്തുമെന്നും ഈ കെയങ്ങൾ കേന്ദ്രത്തെ അറിയിക്കുമെന്നും ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റും എന്‍.ഡി.എ. കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Read also:ചെങ്ങന്നൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നഴ്‌സുമാരുടെ സമരപ്പന്തലില്‍ നിന്നൊരു തുറന്ന കത്ത്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലടക്കം പങ്കെടുക്കില്ല.സ്ഥാനങ്ങൾ നൽകുന്നതുവരെ വിട്ടുനിൽക്കുമെന്നും പ്രവര്‍ത്തകര്‍ക്ക് ഇതു സംബന്ധിച്ചു നിര്‍ദ്ദേശം നൽകുമെന്നും തുഷാർ അറിയിച്ചു. കേരളത്തിലെ ബി.ജെ.പി. നേതാക്കളില്‍ ചിലരാണ് താന്‍ രാജ്യസഭാംഗമാകുമെന്നു പ്രചരിപ്പിച്ചത്. സീറ്റ് വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല.അസത്യം പ്രചരിപ്പിച്ചതിനെകുറിച്ച്‌ അന്വേഷിച്ച്‌ നടപടി സ്വീകരിക്കണമെന്ന് ദേശീയനേതൃത്വത്തിന് പരാതി നല്‍കും.

അമിത്ഷായുമായി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തപ്പോൾ ചില സംസ്ഥാനനേതാക്കളും ഒപ്പം ഉണ്ടായിരുന്നു. ഇവരില്‍നിന്നാണ് വിവരം ചോര്‍ന്നതെന്നാണ് കരുതുന്നത്. കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ കൂടെനിന്നു കാലില്‍ ചവിട്ടുന്നവരാണ്. എന്‍.ഡി.എയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും തുഷാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button