Latest NewsKeralaNews

കീഴാറ്റൂരിലെ കർഷകർക്ക് സമരപന്തലല്ലേ നഷ്ടപ്പെട്ടുള്ളൂ, ജീവൻ പോയില്ലല്ലോ ; സി കെ ജാനു

തിരുവനന്തപുരം : നന്ദിഗ്രാമിലെ കർഷകരെ അപേക്ഷിച്ച് കീഴാറ്റൂരിലെ കർഷകർക്ക് ഭാഗ്യമുണ്ടെന്നും അതിനാലാണ് ജീവൻ നഷ്ടപ്പെടാത്തതെന്നും ആദിവാസി ഗോത്ര മഹാസഭ നേതാവ് സി കെ ജാനു. നന്ദിഗ്രാമിലെ കർഷകരെ വെടിവെച്ചു വീഴ്ത്തിയ നരനായാട്ടിന് പതിനൊന്ന് വര്‍ഷം തികയുന്ന ഇന്ന് അതേ സിപിഎമ്മുകാര്‍ അതേ ഭാവത്തില്‍ തന്നെയാണ് സി പി എമ്മുകാർ കീഴാറ്റൂരിലുമെത്തിയതെന്നും ജാനു ഓർമ്മപ്പെടുത്തുന്നു.

കീഴാറ്റൂരിലെ കര്‍ഷകര്‍ ഭാഗ്യവാന്മാരാണ്. അവര്‍ക്ക് സമരപ്പന്തല്‍ മാത്രമാണ് നഷ്ടപ്പെട്ടത്. മറ്റൊരു നന്ദിഗ്രാമായിരുന്നോ ലക്ഷ്യമെന്ന് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തന്റെ ഫെയ്സ് ബുക്ക് പെജിലൂടെയാണ് ജാനു ഇത് ആരോപിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

പോലീസിനൊപ്പം പോലീസിനെപ്പോലെ എത്തിയാണ് സിപിഎമ്മുകാര്‍ നന്ദിഗ്രാമിലെ കര്‍ഷകരെ വെടിവെച്ചു വീഴ്ത്തിയത്. ആ നരനായാട്ടിന് പതിനൊന്ന് വര്‍ഷം തികയുന്ന ഇന്ന് അതേ സിപിഎമ്മുകാര്‍ അതേ ഭാവത്തില്‍ കീഴാറ്റൂരുമെത്തി. കീഴാറ്റൂരിലെ കര്‍ഷകര്‍ ഭാഗ്യവാന്മാരാണ്. അവര്‍ക്ക് സമരപ്പന്തല്‍ മാത്രമാണ് നഷ്ടപ്പെട്ടത്. മറ്റൊരു നന്ദിഗ്രാമായിരുന്നോ ലക്ഷ്യമെന്ന് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും വ്യക്തമാക്കണം. ജനകീയ സമരങ്ങള്‍ക്ക് നേരെയുള്ള സിപിഎം അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണ്. പെമ്പിളൈ ഒരുമൈ സമരത്തെ ഇതേ രീതിയില്‍ മുന്‍പ് സിപിഎം ആക്രമിച്ചത് നമ്മള്‍ കണ്ടതാണ്.

കര്‍ഷകര്‍ മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്നത് ഐതിഹാസികവും കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് അപഹാസ്യവും എന്നാണ് സിപിഎം നിലപാട്. മഹാരാഷ്ട്രയില്‍നിന്ന് മാത്രമല്ല, ത്രിപുരയില്‍നിന്നും കേരളത്തിലേക്ക് അധികം ദൂരമില്ലെന്ന് സിപിഎം ഓര്‍ത്താല്‍ നന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button