സ്റ്റീഫന്‍ ഹോക്കിംഗിനെ പൊട്ടനെന്നും വിഡ്ഡിയെന്നും പ്രഷര്‍കുക്കര്‍ കണ്ടു പിടിച്ച ശാസ്ത്രജ്ഞനെന്നും അധിക്ഷേപിച്ച് റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പ് രംഗത്ത്. ഇസ്‌ളാമിസ്റ്റുകള്‍ ശാസ്ത്രജ്ഞന്റെ മരണം നിരീശ്വരവാദി എന്ന ഒറ്റക്കാരണത്താല്‍ ആഘോഷിക്കുകയാണ്. വര്‍ഗ്ഗീയതയില്‍ മുക്കിയ ആക്ഷേപങ്ങളാണ് മിക്കതും.
ഭൂലോക വിഡ്ഡിയായ നിരീശ്വരവാദിയും ബ്രിട്ടീഷുകാരന്‍ ചത്തുപോയെന്നും പ്രഷര്‍കുക്കര്‍ കണ്ടുപിടിച്ച മഹാനായ ശാസ്ത്രജ്ഞന്‍ വിടപറഞ്ഞെന്നും ചത്തു കഴിഞ്ഞപ്പോള്‍ സ്റ്റീഫന്‍ ഹോക്കിംഗിന് കാര്യങ്ങള്‍ മനസ്സിലായി കാണുമെന്നു തുടങ്ങി നിരവധിയാണ് ആക്ഷേപം. മാത്രമല്ല ഒരു പക്ഷേ ബുദ്ധി വെച്ചു നോക്കുമ്പോള്‍ അവസാന സമയത്തിന് തൊട്ടു മുമ്പ് തന്നെ ഇസ്‌ളാമതം സ്വീകരിച്ചിരിക്കാനാണ് സാധ്യതയെന്നും പറയുന്നു. ഹോക്കിംഗിന് ഇപ്പോള്‍ ദൈവം ഉണ്ടെന്നും സ്വര്‍ഗ്ഗ-നരകങ്ങള്‍ ഉണ്ടെന്നും ബോദ്ധ്യപ്പെട്ടു കാണുമായിരിക്കാമെന്നും ആക്ഷേപിച്ച് വിടപറഞ്ഞിട്ടും അദ്ദേഹത്തെ വിടുന്നില്ല.
read also: നൂറ് വര്‍ഷത്തിനുള്ളില്‍ മനുഷ്യകുലം അപ്രത്യക്ഷമാകുമെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്‌സ്
നിരീശ്വരന്മാര്‍ അല്ലാഹുവിന് മുന്നില്‍ വീണ്ടും തോറ്റെന്നും ലോകാവസാനം വരെ ഇത്തരം തോല്‍വികള്‍ അവരെ പിന്തുടര്‍ന്നു കൊണ്ടിരിക്കുമെന്നും മറ്റൊരാളുടെ ആക്ഷേപത്തിൽ പറയുന്നു. ഇത്തരക്കാര്‍ മരണത്തെ അതിജീവിക്കാന്‍ പ്രാപ്തി കൈവരുന്നത് വരെ തോല്‍വി തന്നെയാണെന്നും സത്യവിശ്വാസികള്‍ മാത്രമേ ഇരുലോകത്തും വിജയിക്കുക ഉള്ളെന്നും പറയുന്നു. അതേസമയം പോസ്റ്റുകള്‍ക്ക് എതിരേ ശാസ്ത്രജ്ഞനെ അനുകൂലിച്ച് അനേകര്‍ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.
Post Your Comments