International

നൂറ് വര്‍ഷത്തിനുള്ളില്‍ മനുഷ്യകുലം അപ്രത്യക്ഷമാകുമെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്‌സ്

ലണ്ടന്‍: വിഖ്യാത ശസ്ത്രജ്ഞന്‍ പ്രഫ. സ്റ്റീഫന്‍ ഹോക്കിംഗ്‌സ് ശാസ്ത്ര പുരോഗതി മനുഷ്യകുലത്തിന് ഭീഷണിയായി മാറുകയാണെന്ന് അഭിപ്രായപ്പെട്ടു. നൂറ് വര്‍ഷത്തിനുള്ളില്‍ മനുഷ്യകുലം അപ്രത്യക്ഷമാകും. അദ്ദേഹം തന്റെ നിഗമനങ്ങള്‍ വെളിപ്പെടുത്തിയത് ബി.ബി.സിയുടെ റേഡിയോ 4ല്‍ തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പ്രഭാഷണത്തിലാണ്. മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്നത് ശാസ്ത്ര പുരോഗതി തന്നെയാണ്.

വരും നൂറ്റാണ്ടില്‍ സംഭവിക്കാനിരിക്കുന്നത് ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത വിധമുള്ള അപകടങ്ങളാണ്. ഇത് അന്ത്യവിധി നാളിലേക്ക് നയിക്കും. കൃത്രിമമായി സൃഷ്ടിച്ച വൈറസുകളും ആണവായുധങ്ങളും മനുഷ്യന് ഭീഷണിയാണ്. ശാസ്ത്ര പുരോഗതി ഒരിക്കലും നിലയ്ക്കുകയുമില്ല, പിന്നോട്ടും പോകില്ല. എന്നാല്‍ ഇത് നിയന്ത്രിച്ചില്ലെങ്കില്‍ വലിയ അപകടമുണ്ടാവും. വരുന്ന ഒരു നൂറ്റാണ്ടിലേക്ക് മനുഷ്യന്‍ അന്യഗ്രഹങ്ങളില്‍ സ്വയം സ്ഥാപിത കോളനികള്‍ നിര്‍മ്മിക്കില്ല. 22,23 നൂറ്റാണ്ടുകള്‍ക്കു ശേഷം ഭൂമി് നശിയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ പഠനം.

shortlink

Post Your Comments


Back to top button