എല്‍സാല്‍ഡോര്‍: ഗര്‍ഭഛിത്രം നടത്തിയതിന് യുവതി അനുഭവിക്കേണ്ടി വ്‌നത് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ. മരിയ വെറോണിക്ക എന്ന 35 വയസുകാരിയാണ് കഴിഞ്ഞ ദിവസം ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. ഏത് സാഹചര്യത്തിലാണെങ്കിലും ഗര്‍ഭഛിദ്രം നടത്തുന്നതിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്ന രാജ്യമാണ് എല്‍സാല്‍വഡോര്‍. 2003ലായിരുന്നു ഭ്രൂണഹത്യ നടത്തിയതിന്റെ പേരില്‍ മരിയയ്ക്ക് ജയില്‍ ശിക്ഷ വിധിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് കുഞ്ഞ് മരിച്ചു പോയത് അറിഞ്ഞതെന്ന് ഇവര്‍ വ്യക്തമാക്കിയെങ്കിലും കോടതി ശിക്ഷ വിധിക്കുകയായിരുന്നു.ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മരിയ തനിക്ക് മാതാപിതാക്കളൊടൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞു. എന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ ഞാന്‍ നിയമം പഠിക്കാനും ഇതേ അവസ്ഥ നേരിടുന്ന സ്ത്രീകളെ സഹായിക്കാനും തീരുമാനിച്ചു- അവര്‍ പറഞ്ഞു.
Post Your Comments