കൊല്‍ക്കത്ത: നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന എട്ടംഗ സംഘത്തെ പോലീസ് പിടികൂടി. ഒരു കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇവര്‍ ഇടപാട് നടത്തുന്നത്. പശ്ചിമ ബംഗാളിലെ ഒരു സ്വകാര്യ നേഴ്സിംഗ് ഹോം ഉടമ നസ്മ ബീബിയടക്കമുള്ളവരാണ് പിടിയിലായത്.
ഇവര്‍് നവജാത ശിശുക്കളെ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് ഇവരെ പിടികൂടിയത്. നേഴ്സിംഗ് ഹോമില്‍ റെയ്ഡ് നടത്തിയ പൊലീസ് പൂട്ടിയിട്ട മെഡിക്കല്‍ റൂം പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. കുഞ്ഞുങ്ങളെ പെട്ടിയിലാക്കി വെച്ചിരിക്കുന്നു.
മൂന്ന് കുഞ്ഞുങ്ങളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. അതില്‍ ഒരു കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ മാത്രമേ ആയിരുന്നുള്ളു എന്ന് പൊലീസ് പറയുന്നു. അവിഹിതത്തിലുണ്ടാകുന്ന ഗര്‍ഭിണികള്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ ഗര്‍ഭഛിത്രം നടത്താതിരിക്കാന്‍ നേഴ്സിംഗ് ഹോംകാര്‍ ലക്ഷങ്ങള്‍ നല്കുന്നു. ആണ്‍കുഞ്ഞിന് മൂന്ന് ലക്ഷവും പെണ്‍കുഞ്ഞിന് ഒരു ലക്ഷവുമാണ് നേഴ്സിംഗ് ഹോം വില നല്‍കിയിരുന്നത്.
കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ പണം നല്‍കും. പിന്നീട് കുഞ്ഞിനെ ഇവര്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും. ഇവിടെ നിന്നാണ് വില്‍പ്പന നടക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിനോടകം 25 കുഞ്ഞുങ്ങളെ ഇങ്ങനെ ഇവര്‍ വിറ്റിട്ടുണ്ട്.
Post Your Comments