Uncategorized

വിവിഐപി വിമാനം സ്വന്തമാക്കി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും ഔദ്യോഗിക വിവിഐപി വിമാനം വരുന്നു. ഇവരുടെ വിദേശ യാത്രകൾക്കായി പ്രത്യേക രൂപകൽപ്പന ചെയ്ത രണ്ടു എയർഫോഴ്‌സ് 1 വിമാനങ്ങളാണു കേന്ദ്ര സർക്കാർ വാങ്ങുന്നത്. 2020 മുതൽ വിമാനം പറന്നുതുടങ്ങും.

ആഡംബര സൗകര്യങ്ങൾ, പത്രസമ്മേളന മുറി, മെഡിക്കൽ സജ്ജീകരണങ്ങൾ എന്നിവയെല്ലാം പ്രത്യേകമായി ഉൾപ്പെടുത്തിയ ബോയിങ് 777–300 ഇആർ വിമാനങ്ങളാണു വിവിഐപി ആവശ്യത്തിനായി കേന്ദ്രം വാങ്ങുന്നത്. വൈഫൈ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ബോയിങ് കമ്പനിയുടെ യുഎസ്സിലെ ആസ്ഥാനത്തു തന്നെയാണ് 18 മാസം സമയം എടുത്തുകൊണ്ട് ഈ അധികസംവിധാനങ്ങൾ ഒരുക്കുന്നത്.

Read also:ലോകത്തെ അഞ്ചാമത്തെ വലിയ വജ്രം വിറ്റത് ഇത്രയും ലക്ഷത്തിന്

നിലവിൽ പ്രധാനമന്ത്രിയുടെയും മറ്റും യാത്രകൾക്കായി എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനമാണു കടംകൊള്ളുന്നത്. ഈ വിമാനത്തിൽ നിന്നു വ്യത്യസ്തമായി ബോയിങ് 777നു തുടർച്ചയായി യുഎസ് വരെ പറക്കാനാകും. പുതിയ വിമാനങ്ങൾ വാങ്ങുന്നതിനു ബജറ്റിൽ 4469 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിരുന്നു. വിവിഐപി യാത്രകൾക്കായി എയർ ഇന്ത്യ 44 പൈലറ്റുമാരുടെ ഒരു പട്ടിക തയാറാക്കും. ഇതിൽ നാലുപേർ ഏതു സമയത്തും ഡൽഹിയിൽ ലഭ്യമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button