Latest NewsNewsIndiaInternational

ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ഹില്ലരി ക്ലിന്റന് സംഭവിച്ചത്

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ഹില്ലരി ക്ലിന്റണ്‍ ഇന്ത്യയില്‍ എത്തിയത് തന്റെ ബുക്കിന്റെ പ്രചാരണത്തിന് വേണ്ടിയായിരുന്നു. ഇന്ത്യയിലെത്തിയ ഹില്ലരി ക്ലിന്റണ്‍ തിങ്കളാഴ്ച ജഹാജ് മഹാ പാലസിലെ പടിക്കെട്ടുകള്‍ ഇറങ്ങുമ്പോൾ രണ്ട് തവണ തെന്നി താഴെ വീഴാന്‍ പോയി. ലണ്ടന്‍ സന്ദര്‍ശത്തിനിടെ കഴിഞ്ഞ വര്‍ഷം അവസാനമാണ് ഹിലരി തെന്നിവീണ് തന്റെ കാല്‍പാദത്തിന് ഒടിവ് പറ്റിയത്. അതിനും മുന്നേ യമന്‍ സന്ദര്‍ശന വേളയിലും ഹില്ലരി തെന്നി വീണിരുന്നു.

also read:ട്രംപിനെതിരെ പടയൊരുക്കവുമായി ഹില്ലരി ക്ലിന്റണ്‍

2016 തിരഞ്ഞെടുപ്പ് ഹില്ലരിക്ക് നഷ്ടമായത് എങ്ങിനെയാണെന്ന് ഹിലാരിയുടെ ബുക്കിൽ പറയുന്നത്. കറുത്ത വര്‍ഗക്കാര്‍ക്ക് അവകാശം ലഭിക്കുന്നത് ഇഷ്ടമല്ലാത്തവരും സ്ത്രീകള്‍ ജോലിയിലേക്ക് കടന്നു വരുന്നത് ഇഷ്ടപ്പെടാത്തവരുമാണ് തന്നെ തോല്‍പ്പിച്ചതെന്നാണ് ഹില്ലരി പറയുന്നത്.

shortlink

Post Your Comments


Back to top button