പാലക്കാട്: യാത്രക്കാര്‍ക്ക് അനുകൂലമാകുന്ന തരത്തിലുള്ള പുതിയൊരു തീരുമാനവുമായി റെയില്‍വേ.600 റെയില്‍വേ സ്റ്റേഷനുകള്‍ ഹൈട്ടെക് ആക്കാനൊരുങ്ങുകയാണ് റെയില്‍വേ. വരുമാനം, യാത്രക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കി പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്റ്റേഷനുകള്‍ ഡിവിഷനുകള്‍ക്ക് നിര്‍ദ്ദേശിക്കാം. എന്നാല്‍ അവിടെ ഒരു നിബന്ധനയുണ്ട്. വര്‍ഷത്തില്‍ ശരാശരി 50 ലക്ഷം രൂപ വരുമാനമുള്ള സ്റ്റേഷനുകള്‍ക്കാണ് മുന്‍ഗണന.
Also Read : പ്രതിഷേധത്തെ തുടര്‍ന്ന് റെയില്‍വേ നിയമനങ്ങളുടെ പ്രായപരിധി ഉയര്‍ത്തി
സ്റ്റേഷന്‍ വികസിപ്പിക്കാന്‍ 15 മുതല്‍ 20 കോടി വരെ രൂപയായിരിക്കും റെയില്‍വേ ചെലവഴിക്കുന്നത്. തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ രാജ്യാന്തര നിലവാരത്തില്‍ ഉയര്‍ത്തുന്ന പദ്ധതിക്കും വിവിധ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യവികസനത്തിനും പുറമേയാണിത്. സ്റ്റേഷന്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് പദ്ധതിയുടെ ചുമതല നല്‍കിയിട്ടുള്ളത്.
പ്ലാറ്റഫോമുകളില്‍ മാര്‍ബിള്‍ വിരിക്കുക, യാത്രക്കാരുടേതടക്കമുള്ള വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം, മാലിന്യം നീക്കം ചെയ്യാന്‍ 24 മണിക്കൂറും ഉപകരണങ്ങള്‍, തുടങ്ങിയവയാണ് ഹൈടെക് റെയില്‍വേ സ്റ്റേഷനുകളുടെ പ്രത്യേകത.
Post Your Comments