Uncategorized

കൊരങ്ങിണി ദുരന്തം പുറംലോകം അറിഞ്ഞത് നിവേദയുടെ വാക്കുകളിലൂടെ

മറയൂര്‍: കൊരങ്ങിണിയിലെ കാട്ടുതീമൂലമുണ്ടായ ദുരന്തം പുറംലോകമറിഞ്ഞത് നിവേദ എന്ന വാക്കുകളിലൂടെ. ചെന്നൈ ഐ.ഐ.ടി.യില്‍ ജോലിചെയ്യുന്ന നിവേദയാണ് സംഭവം നടന്നതിന് ശേഷം ഫോണിലൂടെ വിവരം പുറത്തറിയിച്ചത്. ചെന്നൈയില്‍ വടപളനി സ്വദേശി മോഹന്‍രാജിന്റെ മകളാണ് നിവേദ.

ട്രക്കിങ് സംഘത്തില്‍ അംഗമായിരുന്ന നിവേദയും മറ്റുചിലരും കാട്ടുതീ പടരുന്നതുകണ്ട് പാറപ്പുറത്ത് കയറി നിന്നതിനു ശേഷം സുഹൃത്തായ സുധിന്‍കൃഷ്ണയെ ഫോണിലൂടെ വിവരമറിയിച്ചു. സുധിന്‍ തന്റെ പിതാവും കടവന്ത്ര കേന്ദ്രീയവിദ്യാലയ സ്കൂളിലെ പ്രിന്‍സിപ്പലുമായ ആര്‍.സുരേന്ദ്രനോടു വിവരം പറഞ്ഞു. സുരേന്ദ്രന്‍ ചെന്നൈയില്‍ നിവേദയുടെ അധ്യാപകനായിരുന്നു.

Read also:വീണ്ടും മാവോയിസ്റ്റ് ആക്രമണം ; ഒമ്പത് സി.ആര്‍.പി.എഫ്. സൈനികര്‍ കൊല്ലപ്പെട്ടു

തുടർന്ന് സുരേന്ദ്രന്‍ എറണാകുളം കളക്ടര്‍ കെ.മുഹമ്മദ് വൈ.സഫിറുള്ളയെ വിവരമറിയിക്കുകയും ചെയ്തു.എറണാകുളം കളക്ടര്‍, തേനി കളക്ടര്‍ പല്ലവിയെ ഫോണിലൂടെ വിവരമറിയിച്ചു.അപ്പോള്‍ സമയം 3.45.
തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭംകുറിച്ചത്.

ഇതിനിടയില്‍ സുരേന്ദ്രന്‍ തമിഴ്നാട് ദുരന്തനിവാരണ യൂണിറ്റിനെ വിവരമറിയിക്കുകയും ചെയ്തു. പിന്നീടെല്ലാം ദ്രുതഗതിയിലായിരുന്നു. തമിഴ്നാട്ടിലെ പോലീസ്, വനം, ഫയര്‍ഫോഴ്സ്, ആരോഗ്യ, റവന്യൂ വകുപ്പുകളില്‍നിന്ന് ആയിരത്തോളം ജീവനക്കാര്‍ കൊരങ്ങിണി മലയിലെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button