കൊച്ചി: ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണത്തിന് താത്‌കാലിക സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. കേസ് മാർച്ച് 23 ന് വീണ്ടും കേൾക്കും.
also read:ഷുഹൈബിന്റെ കൊലപാതകം: സർക്കാരിനെതിരെ പിതാവ് ഹൈക്കോടതിയിൽ
പൊലീസ് അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നതിനിടെ സംഭവം നടന്ന് 22ാം ദിവസംതന്നെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി അനുചിതമാണെന്നതുള്പ്പെടെ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ നിലനില്‍ക്കുന്നതല്ല എന്ന് ശുഹൈബിന്‍റെ മാതാപിതാക്കളുടെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് കേസില്‍ വിശദമായി വാദം കേള്‍ക്കുന്നതിന് ഈ മാസം 23ലേക്ക് മാറ്റി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാറിനായി സുപ്രിംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ആണ് ഹാജരായത്.
Post Your Comments