Latest NewsKeralaNews

ഒന്നിച്ച് ഒരു മുറിയിൽ സുനിയും ദിലീപും ചാർളിയും: എന്നാൽ- കോടതി മുറിയിൽ സംഭവിച്ചത്

കോടതി മുറിയിൽ ഒന്നിച്ച് പൾസർ സുനിയും ദിലീപും. മറ്റൊരു പ്രതിയായ ചാർളിയായിരുന്നു ദിലീപിന്റെ അടുത്ത്. കോടതി മുറിക്കുള്ളിൽ ഒന്നിച്ചു വന്നെങ്കിലും ദിലീപും പൾസർ സുനിയും മുഖത്തോടു മുഖം നോക്കിയില്ല. ആത്മവിശ്വാസം നിറഞ്ഞ മുഖഭാവത്തോടെയാണ് ദിലീപ് പ്രതിക്കൂട്ടിൽ കോടതി നടപടികളെ നേരിട്ടത്. ആലുവയിലെ വീട്ടിൽ നിന്നായിരുന്നു ദിലീപ് കോടതിയിലെത്തിയത്.

എറണാകുളം ഐജി ഓഫിസിന് മുന്നിലെത്തിയ ദിലീപിന്റെ വാഹനം റോഡരികിൽ നിർത്തി. സ്വന്തം കാറിൽ നിന്നിറങ്ങിയ ദിലീപ് പിന്നാലെ വന്ന അഭിഭാഷകൻ ബി.രാമൻപിള്ളയുടെ കാറിലേക്ക് കയറി. കോടതിയിലെ ലിഫ്റ്റിനരികിലിറങ്ങിയ ദിലീപ് ചുറ്റും കൂടിയവരോടെല്ലാം സൗഹൃദത്തോടെ സംസാരിച്ചു. തുടർന്ന് കോടതി മുറിക്കുള്ളിലെ പ്രതിക്കൂട്ടിൽ കയറിയ ദിലീപ് നിരന്നു നിന്ന പത്തു പ്രതികളുടെ കൂട്ടത്തിൽ ഒമ്പതാമനായി വലത്തേ അറ്റത്ത് നിന്നു. പ്രതിക്കൂടിനു പുറത്ത് ദിലീപിന് തൊട്ടുപിന്നിൽ സഹോദരൻ അനൂപും ഉണ്ടായിരുന്നു.

മറ്റൊരു പ്രതിയായ ചാർളിയായിരുന്നു അടുത്ത്.നിരയുടെ ഇടത്തേ അറ്റത്ത് മുഖ്യ പ്രതി പൾസർ സുനി ഉണ്ടായിരുന്നെങ്കിലും ആ ഭാഗത്തേക്ക് നോക്കാതെയാണ് ദിലീപ് നിന്നത്. അരമണിക്കൂർ കോടതി നടപടികൾ ഉണ്ടായിരുന്നെങ്കിലും ദിലീപ് ഒരിക്കൽ പോലും സുനിയെ നോക്കിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button