Latest NewsNewsInternational

മാറിടത്തിന്റെ വലിപ്പം കാരണം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാത്ത ഒരു അമ്മ

ലണ്ടന്‍: ഏതൊരു സ്ത്രീയുടേയും ആഗ്രഹവും സ്വപ്‌നവുമാണ് പ്രസവിക്കുക എന്നതും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുക എന്നതും. എന്നാല്‍ റേച്ചല്‍ റയാന്‍ എന്ന സ്ത്രീയ്ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കാനുള്ള ആഗ്രഹം ഇന്നും ഒരു സ്വപ്‌നമായി തന്നെ അവരിലുണ്ട്. തന്റെ സ്തനങ്ങളുടെ വലിപ്പത്തെ പേടിച്ചാണ് റേച്ചല്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാത്തത്.

തന്റെ വലിപ്പമുള്ള സ്തനങ്ങള്‍ കാരണം കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും അപകടം പറ്റുമോ എന്നുള്ള പേടിയാണ് റേച്ചല്‍ റയാനെ മുലയൂട്ടുന്നതില്‍ നിന്നും വിലക്കിയത്. വയസറിയിച്ചപ്പോള്‍ മുതല്‍ മാറിടങ്ങള്‍ക്ക് അസാധാരണ വലിപ്പമായിരുന്നുവെന്നാണ് റേച്ചല്‍ പറയുന്നത്. ശസ്ത്രക്രിയ ചെയ്ത് വലിപ്പം കൂട്ടിയോ എന്നാണ് പലര്‍ക്കും അറിയേണ്ടത്. പ്രസവം കഴിഞ്ഞപ്പോഴാണ് വലിപ്പം ശരിക്കും പ്രശ്നമായത്. കുഞ്ഞിന് മുല കൊടുക്കാന്‍ എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല.

Also Read : അവരെ താലോലിക്കൂ, മടിക്കാതെ അവര്‍ക്ക് മുലപ്പാല്‍ നല്‍കൂ, കുഞ്ഞുങ്ങള്‍ കരഞ്ഞപ്പോള്‍ മാര്‍പാപ്പ അമ്മമാര്‍ക്ക് നല്‍കിയ നിര്‍ദേശം

മുലഞെട്ട് വായിലേക്കു തിരുകുമ്പോള്‍ ശേഷിക്കുന്ന ഭാഗം കുഞ്ഞിന്റെ മൂക്കിലും വായിലും അമര്‍ന്ന് ശ്വാസം മുട്ടും. ഇതൊഴിവാക്കാന്‍ പല രീതിയും പരീക്ഷിച്ചുനോക്കിയെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ഡോക്ടര്‍മാരുടെ സേവനം തേടി. അവരും കൈമലര്‍ത്തി. അതോടെ മുലപ്പാല്‍ കൊടുക്കാനുള്ള മോഹം ഉപേക്ഷിച്ചു. അടുത്തിടെ രണ്ടാമത്തെ കുട്ടിക്കും ജന്മം നല്‍കി. ഒന്നുരണ്ടു തവണ മുലയൂട്ടല്‍ പരീക്ഷിച്ചുനോക്കിയെങ്കിലും വിജയിച്ചില്ല.

പാല് കെട്ടിനില്‍ക്കുന്നതുമൂലം കഠിന വേദനയാണ് അനുഭവിക്കുക. പ്രശ്നത്തിന് ശാശ്വത പരിഹാരം ശസ്ത്രക്രിയ മാത്രമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. അടുത്തുതന്നെ ശസ്ത്രക്രിയ നടക്കും. വലിയ മാറിടം കാരണം ഇത്രയൊക്കെ പ്രശ്നങ്ങളുള്ളപ്പോള്‍ വന്‍ തുക മുടക്കി വലിപ്പം കൂട്ടാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നത് എന്തിനാണെന്ന് വ്യക്തമാകുന്നില്ലെന്നാണ് റേച്ചല്‍ പറയുന്നത്. പേടി കടുത്തതോടെ സ്തനവലിപ്പം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാകാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ റേച്ചല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button