കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വിന്റി20 ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരെ 17 റണ്‍സിന് ഇന്ത്യയ്ക്ക് ജയം. ഇതോടെ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മുന്നോട്ട് വെച്ച 176 റമ്#സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് ഇന്നിംഗ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156ല്‍ അവസാനിക്കുകയായിരുന്നു.
60 പന്തില്‍ 89 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ രോഹിത് റണ്‍ ഔട്ടാവുകയായിരുന്നു. 27 പന്തില്‍ 35 റണ്‍സെടുത്ത ശിഖര്‍ ധവാനും 30 പന്തില്‍ 47 റണ്‍സെടുത്ത സുരേഷ് റെയ്‌നയുമാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. റുബെല്‍ ഹുസൈനാണ് ഇരുവരെയും പുറത്താക്കിയത്.
also read:
കഴിഞ്ഞ മത്സരങ്ങളില്‍ മോശം പ്രകടനം കാഴ്ച വച്ച രോഹിത് ശര്‍മയും മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. എന്നാല്‍ പത്താമത്തെ ഓവറില്‍ റുബെല്‍ ഹുസൈന്റെ യോര്‍ക്കറില്‍ ശിഖര്‍ ധവാന്‍ ഗ്യാലറിയിലേക്ക് മടങ്ങി. ഇന്ത്യന്‍ നായകന് മികച്ച പിന്തുണയുമായി ക്രീസിലെത്തിയ സുരേഷ് റെയ്‌ന റുബെല്‍ ഹുസൈന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ അര്‍ദ്ധ സെഞ്ച്വറിയ്ക്ക് മൂന്ന് റണ്‍സ് അകലെ സൗമ്യ സര്‍ക്കാരിന് പിടികൊടുത്ത് പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാ കടുവകള്‍ക്ക് വേണ്ടി മുസ്തഫിക്കുര്‍ റഹിം മികച്ച പ്രകടനം പുറത്തെടുത്തു. താരം പുറത്താകാതെ 72 റണ്‍ നേടി. 55 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു മുഷ്തഫിക്കുറിന്റെ ഇന്നിംഗ്‌സ്.
ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് സിറാജ്, താക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Post Your Comments