വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച് വേനല്‍ക്കാലത്താണ് നമ്മള്‍ കൂടുതല്‍ വെള്ളം കുടിക്കുന്നതും. നമ്മുടെ പല അസുഖങ്ങള്‍ക്കുമുള്ള മരുന്നുകൂടിയാണ് വെള്ളം. എന്നാല്‍ വെള്ളം അമിതമായി കുടിച്ചാല്‍ എന്താണ് സംഭവിക്കുന്നതെന്ന് ആരെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ?
അമിതമായ വെളളം കുടി പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. വെളളം കൂടുതല്‍ കുടിക്കുമ്പോള്‍ രക്തത്തിന്റെ അളവ് കൂടി ക്രമാതീതമായി വര്‍ദ്ധിക്കും. ഇത് ഹൃദയത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും.കൂടുതല്‍ വെളളം കുടിക്കുമ്പോള്‍ വൃക്കകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരും.
ഇത് വൃക്കയുടെ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കും. വെളളം അമിതമാകുമ്പോള്‍ ശരീരത്തിലെ ധാതുക്കള്‍ വേണ്ട രീതിയില്‍ ആഗിരണം ചെയ്യാന്‍ കഴിയാതെ വരും. ഇത് പോഷക കുറവ് കാരണമുളള പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും. അമിതമായ വെളളം കൂടി ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. ഇത് തലവേദന, ശരീരവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.
Post Your Comments