![chaliyar river water problem](/wp-content/uploads/2018/03/chaliyar-river-1-1-1-1.png)
ചാലിയാര്‍: ചാലിയാര്‍ പുഴയിലെ വെള്ളം താല്‍ക്കാലികമായി കുടിക്കുവാനും കുളിക്കുവാനും ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. പുഴയില്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗ കണ്ടെത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയത്. അരീക്കോട് ഭാഗത്താണ് കഴിഞ്ഞ ദിവസം വ്യാപകമായി പുഴയില്‍ പച്ച നിറത്തിലുള്ള പൂപ്പലും ഓയിലും കലര്‍ന്നത് പോലുള്ള കട്ടിയുള്ള ദ്രാവകം വെള്ളത്തിന് മുകളിലായി കാണപ്പെട്ടത്. ടൗണിനോട് ചേര്‍ന്ന ഭാഗത്തെ വൈ എം ബി കടവിലാണ് 4ദിവസം മുന്‍പ് ആദ്യം പച്ച നിറം കണ്ടത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ പുഴയില്‍ വ്യാപകമായ രീതിയില്‍ കാണുകയായിരുന്നു.
Also Read : വിദ്യാര്‍ഥി ചാലിയാര്‍ പുഴയിലേക്ക് എടുത്തുചാടി; പിന്നീട് സംഭവിച്ചത്
മത്സ്യസമ്പത്തിനടക്കം വലിയ ഭീഷണി ഉയര്‍ത്തി ബ്ലൂ ഗ്രീന്‍ ആല്‍ഗ പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ചാലിയാറില്‍ സിഡബ്ല്യൂ ആര് ഡിഎം ശാസ്ത്രജ്ഞര്‍ പരിശോധന നടത്തുകയും വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. വെള്ളത്തില്‍ നൈട്രേറ്റ് ഉം ഫോസ്ഫേറ്റ് ഉം വര്‍ധിക്കുമ്പോഴുണ്ടാവുന്ന ഈ പ്രതിഭാസം കൂടുതലായാല്‍ ജലത്തില്‍ ഓക്സിജന്റ അളവ് കുറയുകയും അത് മത്സ്യങ്ങള്‍ ചത്ത് പോവുന്നതിനും കാരണമാവും.
മഞ്ചേരി നഗരസഭയിലേക്കും കോഴിക്കോട് നഗരസഭയിലേക്കും ഉള്‍പ്പെടെയുള്ള നിരവധി കുടിവെള്ള പദ്ധതികളാണ് ചാലിയാര്‍ പുഴയില്‍ സ്ഥിതി ചെയ്യുന്നത്. അതേ സമയം അരീക്കോട് ബസ്റ്റാന്‍ഡില്‍ ഉള്ള കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ള മാലിന്യം ഓവുചാല്‍ വഴി പുഴയിലേക്ക് ഒഴുക്കുന്നതായും അരീക്കോട് ടൗണിലെ ചില കച്ചവടക്കാര്‍ പുഴയില്‍ മാലിന്യം തള്ളുന്നതായും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. വലിയ രീതിയില്‍ മത്സ്യസമ്പത്തുള്ള പുഴയാണ് ചാലിയാര്‍. എന്‍.സി.ഡി.സി അധികൃതരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
Post Your Comments