തൃശൂര്‍: എടവിലങ്ങ് പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി.പി.ഐ അംഗം ബി.ജെ.പിയ്ക്ക് വോട്ടു മറിച്ചു. ഇതോടെ ബിജെപി അട്ടിമറി ജയം നേടി. വോട്ട് മറിച്ചതോടെ സി.പി.ഐ അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സി.പി.ഐയുടെ മിനി തങ്കപ്പനായിരുന്നു ഇടതുമുന്നണിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ ടി.എം.ഷാഫി വോട്ട് ബി.ജെ.പിയ്ക്കു ചെയ്തു.
also read:സി.പി.ഐ സംസ്ഥാന കൗൺസിലിൽ വൻ അഴിച്ചുപണി
സി.പി.എം അംഗമാകട്ടെ വോട്ട് അസാധുവാക്കി. ഇതോടെ, സി.പി.ഐ. സ്ഥാനാര്‍ഥി തോറ്റു. ബി.ജെ.പി. സ്ഥാനാര്‍ഥി ജയിച്ചു. സി.പി.ഐ അംഗമായ സുമ വല്‍സന്‍ ഷാഫിയ്ക്കെതിരെ പൊലീസിന് പരാതി നല്‍കി. ബാലറ്റ് പേപ്പര്‍ ബലംപ്രയോഗിച്ച് വാങ്ങി വോട്ട് അസാധുവാക്കിയെന്നാണ് പരാതി. സി.പി.എം നേതാവ് ടി.കെ.രമേഷ് ബാബു ഇതു രണ്ടാം തവണയാണ് വോട്ട് അസാധുവാാക്കുന്നത്. നേരത്തെ, പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വോട്ട് അസാധുവാക്കിയിരുന്നു. ബി.ജെ.പിയുടെ അട്ടിമറി ജയം ഇടതുമുന്നണിയില്‍ ചേരിപ്പോര് രൂക്ഷമാക്കിയിട്ടുണ്ട്.
Post Your Comments